ഞായറാഴ്ച്ചയാണ് ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പർ 12വിലെ അവസാന മത്സരം. സിംബാബുവേക്കെതിരെയാണ് നാളെ ഇന്ത്യ ഇറങ്ങുന്നത്. സെമിയിൽ സ്ഥാനം ഉറപ്പിക്കാൻ നാളെ നടക്കുന്ന മത്സരത്തിൽ വിജയം ഇന്ത്യക്ക് അനിവാര്യമാണ്. നിലവിൽ ഗ്രൂപ്പ് രണ്ടിൽ 4 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ആയി ആറ് പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
നാല് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് പോയിന്റ് ഉള്ള സിംബാബ്ബ്വെ അഞ്ചാം സ്ഥാനത്താണ്. സിംബാബ്വെയുടെ സെമി സാധ്യതകൾക്ക് ഏകദേശം അന്ത്യം ആയിരിക്കുന്നു. ഇപ്പോൾ ഇതാ ഇന്ത്യക്കെതിരായ മത്സരത്തിനു മുമ്പ് വാർത്താ സമ്മേളനത്തിൽ സിംബാബ്വെ നായകൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യക്കെതിരെ മത്സരം തങ്ങൾക്ക് വലിയ ആശങ്കയിലെന്നാണ് നായകൻ പറഞ്ഞത്.
“ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയാന്‍ കഴിയുന്നത് തന്നെ വലിയ കാര്യമാണ്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരെ പോലെ വലിയ ബാറ്റിങ് നിരയുള്ള ഇന്ത്യന്‍ ടീമിനെതിരായ പോരാട്ടത്തിനായി കിട്ടിയ അവസരം ടീം ആസ്വദിക്കും. ഞങ്ങളുടെ ബൗളര്‍മാര്‍ തിളങ്ങുമെന്ന് ഉറപ്പുണ്ട്.”- താരം പറഞ്ഞു.
ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിക്ക് ഇന്ന് 34 വയസ് തികഞിരുന്നു. വിരാട് കോഹ്ലിയെ എങ്ങനെയാണ് നേരിടാൻ പോകുന്നത് എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. വളരെ രസകരമായ മറുപടിയായിരുന്നു താരം നൽകിയത്.”കോഹ്ലിയുടെ ജന്മദിനം ഇന്നായത് ഭാഗ്യം അത് നാളെ ആയില്ലല്ലോ” ഇതായിരുന്നു താരം നൽകിയ മറുപടി.