എന്തും സംഭവിക്കാം. സെമിഫൈനല്‍ ആഗ്രഹവുമായി ബംഗ്ലാദേശ് താരം

ഐസിസി ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ സെമിഫൈനലില്‍ എത്താമെന്ന പ്രതീക്ഷയുമായി ബംഗ്ലാദേശ് താരം ടാസ്കിന്‍ അഹമ്മദ്. ഇന്ത്യക്കെതിരെയുള്ള തോല്‍വയോടെ ബംഗ്ലാദേശിന്‍റെ സെമി സാധ്യതകള്‍ വിരളമായിരുന്നു.

ബംഗ്ലാദേശിന്‍റെ അവസാന മത്സരം പാക്കിസ്ഥാനെതിരെയാണ്. നിലവില്‍ 4 പോയിന്‍റുമായി ബംഗ്ലാദേശ് നാലമതാണ്. അവസാന മത്സരത്തില്‍ ബംഗ്ലാദേശ് വിജയിക്കുകയും സൗത്താഫ്രിക്ക അല്ലെങ്കില്‍ ഇന്ത്യ തോറ്റാല്‍ മാത്രമേ ബംഗ്ലാദേശിനു സെമിയില്‍ എത്താന്‍ കഴിയുകയുള്ളു.

taskin

“നിങ്ങൾ ഈ ഗ്രൂപ്പിലേക്ക് നോക്കുകയാണെങ്കിൽ, എല്ലാ മത്സരങ്ങളും ത്രില്ലിങ്ങോടെയാണ് അവസാനിച്ചത്. ഇപ്പോൾ പോലും എന്തും സംഭവിക്കാം. അത്ഭുതങ്ങൾ ഉണ്ടാകാം, അത് സംഭവിക്കാം,” മാധ്യമപ്രവർത്തകരോട് തസ്കിൻ പറഞ്ഞു.

“ഞങ്ങൾ കഴിഞ്ഞ കളിയിലെ അതേ സ്പിരിറ്റോടെ പോകും, ​​നല്ല ക്രിക്കറ്റ് കളിച്ച് ഗെയിം ജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗെയിം ജയിക്കാൻ കഴിയുമെങ്കിൽ നമുക്ക് കണക്കുകൂട്ടൽ പിന്നീട് ചെയ്യാം. പക്ഷേ ഞങ്ങളുടെ പ്രധാന ലക്ഷ്യം അടുത്ത ഗെയിം ജയിക്കുക എന്നതാണ്.

പാക്കിസ്ഥാനെ തോൽപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സമ്മതിച്ച ടാസ്കിൻ ക്രിക്കറ്റിലെ ഈ ഏറ്റവും ചുരുങ്ങിയ ഫോർമാറ്റിൽ എന്തും സംഭവിക്കുമെന്നും ബംഗ്ലാദേശ് താരം കൂട്ടിച്ചേർത്തു.