സൗത്താഫ്രിക്ക പടിക്കല്‍ കലമുടക്കുമോ ? വിജയലക്ഷ്യം കുറിച്ച് നെതര്‍ലണ്ട്

20221106 071013

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ സൗത്താഫ്രിക്കകെതിരെ നെതര്‍ലണ്ട് 159 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. ടോസ് നേടി സൗത്താഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണിംഗില്‍ സ്റ്റീവന്‍ മയ്ബര്‍ഗും (37) മാക്സും (29) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് ടോം കൂപ്പര്‍ (19 പന്തില്‍ 35) ആക്കര്‍മാന്‍ (26 പന്തില്‍ 41) എഡ്വേഡ്സ് (7 പന്തില്‍ 12) എന്നിവരുടെ പ്രകടനമാണ് നെതര്‍ലണ്ടിനെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158 ല്‍ എത്തിച്ചത്. അവസാന രണ്ടോവറില്‍ 31 റണ്‍സ് പിറന്നു.

സൗത്താഫ്രിക്കക്കായി കേശവ് മഹാരാജ് 2 വിക്കറ്റ് വീഴ്ത്തി. നോര്‍ക്കിയ 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടി.

20221106 071025

ഈ മത്സരം വിജയിച്ചാല്‍ സൗത്താഫ്രിക്കക്ക് സെമിയില്‍ എത്താന്‍ സാധിക്കും. മത്സരം തോറ്റാല്‍ സൗത്താഫ്രിക്ക പുറത്താകും.

Read Also -  ഡൽഹിയ്ക്ക് നിർണായക വിജയം.. പ്ലേയോഫ് യോഗ്യത നേടി രാജസ്ഥാൻ.. ലക്നൗ തുലാസിൽ..
Scroll to Top