സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ തോൽവി ആരാധകർക്ക് വരെ വമ്പൻ ഞെട്ടലായി മാറി.200ന് മുകളിൽ വിജയലക്ഷ്യം എതിരാളികൾക്ക് നൽകി എങ്കിലും മത്സരത്തിൽ ജയിക്കാൻ ടീം ഇന്ത്യക്ക് സാധിക്കാതെ പോയത് ഏറെ നിരാശയും അതിനൊപ്പം വളരെ ഏറെ വിമർശനത്തിനും കാരണമായി മാറി കഴിഞ്ഞു. ബൗളിംഗ് നിരക്ക് രണ്ടാമത്തെ ഇന്നിങ്സിൽ താളം കണ്ടെത്താനായി സാധിക്കാതെ പോയപ്പോൾ ബാറ്റിങ് നിരയിലെ മോശം പ്രകടനങ്ങളും ഈ തോൽവിക്കുള്ള കാരണമായി മാറി കഴിഞ്ഞു.
പൂജാര, രഹാനെ എന്നിവർ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി നേടി മികച്ച ബാറ്റിങ് ഫോമിലേക്ക് എത്തി എങ്കിലും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന്‍റെ മോശം ഫോമാണ് ടീം മാനേജ്മെന്റിനെ അലട്ടുന്നത്. മോശം ഷോട്ട് സെലക്ഷനിൽ കൂടി പതിവായി താരം പുറത്താകുന്നത് മിഡിൽ ഓർഡർ ബാറ്റിംഗിനെ അടക്കം വളരെ അധികം പ്രതിസന്ധിയിലാക്കി മാറ്റി കഴിഞ്ഞു.
എന്നാൽ റിഷാബ് പന്തിനെ പിന്തുണച്ച് രംഗത്ത് എത്തുകയാണ് ഇപ്പോൾ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രണ്ടാം ടെസ്റ്റിൽ മോശം ഷോട്ടുകൾ കളിച്ചുള്ള റിഷാബ് പന്തിന്റെ പുറത്താകലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ദ്രാവിഡ് കൃത്യമായ ഉത്തരം നൽകിയത്.”നമുക്ക് എല്ലാം അറിയാവുന്നതാണ് റിഷാബ് പന്ത് എത്തരത്തിലുള്ള ഒരു ബാറ്റ്‌സ്മാനാണ് എന്നത്. അദ്ദേഹം പോസിറ്റീവായി മാത്രം കളിക്കുന്ന ആഗ്ഗ്രെസ്സീവ് കളിക്കാരനാണ്. അതാണ് റിഷാബ് പന്തിന്‍റെ വിജയത്തിന്റെ കാരണവും.അതേസമയം ചിലപ്പോൾ എല്ലാം റിഷാബ് പന്തും കളിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കാറുണ്ട് ” ദ്രാവിഡ് അഭിപ്രായം വിശദമാക്കി.
“കേവലം റിഷാബ് പന്ത് സെലക്ട് ചെയ്യുന്ന ഷോട്ടുകളും കൂടാതെ അതിന്റെ ടൈമിംഗ് കാര്യങ്ങളുമാണ് പ്രധാനം. ഒരിക്കലും ടീമിലെ ആരും തന്നെ റിഷാബ് പന്തിനോട് പോസിറ്റീവ് ബാറ്റ്‌സ്മാനായി കളിക്കേണ്ടയെന്നും അദേഹത്തിന്റെ ഈ ആഗ്ഗ്രെസ്സീവ് ശൈലി ഉപേക്ഷിക്കണം എന്നും പറയാൻ പോകുന്നില്ല.” ഹെഡ് കോച്ച് ദ്രാവിഡ് പൂർണ്ണ പിന്തുണ നൽകി.
ക്രീസില്‍ വന്നു കഴിഞ്ഞാല്‍ കുറച്ച് നേരം ചെലവഴിക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കും. കുറച്ച് സമയത്തിനുള്ളില്‍ മത്സരം മാറ്റി മറിക്കാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. എപ്പോഴാണ് ആക്രമിച്ചു കളിക്കാനുള്ള ശരിയായ സമയം എന്നതാണ് കാര്യം. ദ്രാവിഡ് കൂട്ടിചേര്‍ത്തു.