എക്കാലത്തെയും മികച്ച ടീമുമായി സച്ചിൻ : ധോണിയും കോഹ്ലിയും ടീമിലില്ല

images 2022 01 06T161351.295

ലോക ക്രിക്കറ്റിൽ ഇന്നും ഏറ്റവും അധികം ആരാധകരുള്ള ഇതിഹാസ ക്രിക്കറ്റ്‌ താരമാണ് സച്ചിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2013ൽ വിരമിച്ചു എങ്കിലും സച്ചിന്റെ ബാറ്റിങ് റെക്കോർഡുകൾ ഇന്നും അപൂർവ്വം തന്നെയാണ്.അതേസമയം വ്യത്യസ്ത അഭിപ്രായങ്ങളുമായി സച്ചിൻ പല തവണയും വാർത്തകളിൽ സ്ഥാനം നേടാറുണ്ട്. എക്കാലത്തെയുംമികച്ച ക്രിക്കറ്റ്‌ ടീമുമായി എത്തുന്ന സച്ചിൻ ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ എല്ലാം തന്നെ സസ്പെൻസ് നൽകുകയാണ്.ക്രിക്കറ്റ് ചരിത്രത്തിലെ തൻ്റെ ഏറ്റവും മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത സച്ചിൻ ഇതിഹാസ നായകനായ ധോണി, വിരാട് കോഹ്ലി എന്നിവരെ ടീമിൽ ഉൾപെടുത്തിയില്ല എന്നത് ശ്രദ്ധേയമായി.

ഇന്ത്യൻ ടീമിനെ മൂന്ന് ഐസിസി കിരീടം നേടാൻ സഹായിച്ച മഹേന്ദ്ര സിങ് ധോണിയെയും സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയെയും തന്റെ ടീമിൽ നിന്നും ഒഴിവാക്കിയ സച്ചിൻ സെവാഗ്, സുനിൽ ഗവാസ്ക്കർ, സൗരവ് ഗാംഗുലി, ഹർഭജൻ സിങ് എന്നിവരെയാണ് ഇന്ത്യൻ ടീമിൽ നിന്നും തന്റെ ടീമിലേക്ക് സെലക്ട് ചെയ്തത്. തന്റെ പേര് എക്കാലത്തെയും മികച്ച ടീമിൽ ഉൾപെടുത്താതിരുന്ന സച്ചിൻ സെവാഗ്, സുനിൽ ഗവാസ്ക്കർ ജോഡിയെയാണ് ഓപ്പണർമാരായി ടീമിൽ ഉൾപെടുത്തിയത്.വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരങ്ങളായ ബ്രയാൻ ലാറ, വിവിയൻ റിച്ചാർഡ്സ് എന്നിവരേ മൂന്നും നാലും നമ്പറിൽ ഉൾപെടുത്തിയ സച്ചിൻ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസ്, ഇന്ത്യൻ മുൻ നായകനായ സൗരവ് ഗാംഗുലി എന്നിവരേയാണ് മിഡിൽ ഓർഡറിൽ ഉൾപെടുത്തിയത്.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

കൂടാതെ മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഗിൽക്രിസ്റ്റിനെ തന്റെ ടീമിലും വിക്കറ്റ് കീപ്പർ റോളിൽ സെലക്ട് ചെയ്ത സച്ചിൻ വസീം ആക്രം, ഗ്ലെൻ മക്രാത്ത് എന്നിവരെ ടീമിലെ ഫാസ്റ്റ് ബൗളർമാരായി ഉൾപെടുത്തിയപ്പോൾ ഷെയ്ൻ വോൺ, ഹർഭജൻ സിങ് എന്നിവരാണ് ടീമിലെ സ്പിൻ ബൗളർമാർ.

സച്ചിന്‍റെ എക്കാലത്തെയും മികച്ച ടീം : സുനിൽ ഗവാസ്ക്കർ, സെവാഗ്, ബ്രെയാൻ ലാറ,വിവിയൻ റിച്ചാർഡ്, സൗരവ് ഗാംഗുലി, ജാക്ക് കാലിസ്, ആദം ഗിൽക്രിസ്റ്റ്, ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വോൺ, ഹർഭജൻ സിങ്, വസീം ആക്രം

Scroll to Top