തോല്‍വിക്കുള്ള കാരണം എന്ത് ? കെല്‍ രാഹുല്‍ പറയുന്നു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 96 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കക്ക് വിജയം എളുപ്പമാക്കിയത്. ഇതാദ്യമായാണ് ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോല്‍ക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്ക് പകരം കെല്‍ രാഹുലാണ് ടീമിനെ നയിച്ചത്.

സൗത്താഫ്രിക്ക നന്നായി കളിച്ചുവെന്നും അവര്‍ വിജയിക്കാന്‍ അര്‍ഹതയുണ്ടെന്നും മത്സരശേഷം കെല്‍ രാഹുല്‍ പറഞ്ഞു. ഇന്ത്യക്കും മികച്ച അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ നന്നായി കളിച്ചു. പരുഷമായി പറയണമെങ്കില്‍ ആദ്യ ഇന്നിംഗ്സ് സ്കോറായ 202 ല്‍ നിന്നും ഒരു 50 – 60 റണ്‍ കുറവായിരുന്നു. കുറച്ചധികം റണ്‍സ് നേടിയിരുന്നെങ്കില്‍ അവരെ സമര്‍ദ്ദത്തിലാക്കാമായിരുന്നു.

മത്സരത്തിലെ താരങ്ങളെക്കുറിച്ച്.

332671

വമ്പന്‍ സ്കോറിലേക്ക് പോവുകയായിരുന്ന സൗത്താഫ്രിക്കന്‍ ഇന്നിംഗ്സിനെ പിടിച്ചു നിര്‍ത്തിയത് ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ 7 വിക്കറ്റ് പ്രകടനമാണ്. അതിനു ശേഷം രണ്ടാം  ഇന്നിംഗ്സില്‍ വാലറ്റത്ത് നിര്‍ണായക റണ്‍സും നേടി. ” ഷാര്‍ദ്ദുല്‍ ഒട്ടേറെ കളികള്‍ ജയിപ്പിച്ചട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ നന്നായി പന്തെറിഞ്ഞു. ഇന്നും ഞങ്ങള്‍ക്കായി ചാര്‍സുകള്‍ സൃഷ്ടിച്ചു. ” മികച്ച പ്രകടനം നടത്തിയ ഷാര്‍ദ്ദുല്‍ താക്കൂറിനെ രാഹുല്‍ പ്രശംസിച്ചു.

രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ചുറിയുമായി പൂജാരയും രഹാനയും തിളങ്ങിയെങ്കിലും ബാക്കിയുള്ളവര്‍ക്ക് അത് മുതലാക്കാനായില്ലാ. മോശം ഫോമിലുള്ള ഇരുവര്‍ക്കും ഈ അര്‍ദ്ധസെഞ്ചുറി പ്രകടനം ഒരു പിടിവള്ളിയാണ്. ” ഇന്ത്യയുടെ ഏറ്റവും മികച്ച മിഡില്‍ ഓഡര്‍ താരങ്ങളാണ് പൂജാരയും രഹാനയും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈ മത്സരത്തിലെ പ്രകടനം വരും മത്സരത്തില്‍ ഇതിലും നന്നായി കളിക്കാന്‍ ആത്മവിശ്വാസം നല്‍കും.

വീരാട് കോഹ്ലി തിരിച്ചെത്തുമോ ?

Virat Kohli Warms up

വീരാട് കോഹ്ലിക്ക് പുറം വേദനയെ തുടര്‍ന്നാണ് കെല്‍ രാഹുലിനു ക്യാപ്റ്റന്‍സി സ്ഥാനം ലഭിച്ചത്. വരും മത്സരത്തില്‍ വീരാട് തിരിച്ചെത്തും എന്ന സൂചനകള്‍ കെല്‍ രാഹുല്‍ നല്‍കി. ” ഇപ്പോള്‍ തന്നെ വീരാട് കോഹ്ലിക്ക് സുഖം പ്രാപിച്ചട്ടുണ്ട്. അദ്ദേഹം ഫീല്‍ഡിങ്ങ് ഡ്രില്‍സുകള്‍ പ്രാക്ടീസ് ആരംഭിച്ചട്ടുണ്ട്. അദ്ദേഹം സുഖമാണ് എന്ന് കരുതുന്നു. ”

മത്സരത്തിനിടയില്‍ മുഹമ്മദ് സിറാജിനു ഹാംസ്ട്രിങ്ങ് പരിക്കേറ്റതിനാല്‍ കാര്യമായി പേസ് ബോളറെ ഉപയോഗിക്കാന്‍ രാഹുലിനു സാധിച്ചില്ലാ. നെറ്റ്സില്‍ താരത്തിനെ നിരീക്ഷിക്കുമെന്നും പക്ഷേ ഉമേഷ് യാദവ്, ഈഷാന്ത് ശര്‍മ്മ എന്നിവരുള്ള ബെഞ്ച് ശക്തിയും രാഹുല്‍ ചൂണ്ടി കാണിച്ചു.

Indian players gather up before play

രണ്ടാം ടെസ്റ്റിലെ വിജയത്തോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. മൂന്നാം മത്സരം കേപ്ടൗണില്‍ ജനുവരി 11 ന് ആരംഭിക്കും. ഞങ്ങൾ ഇവിടെ വരുമ്പോൾ ഇത് പ്രതീക്ഷിച്ചിരുന്നു, എല്ലാ ടെസ്റ്റുകളും മത്സരപരവും വെല്ലുവിളി നിറഞ്ഞതുമായിരിക്കും. കേപ്ടൗണിനും മൂന്നാം ടെസ്റ്റിനുമായി കാത്തിരിക്കുകയാണ്.