ഗെയ്ൽ വിരമിച്ചോ ? സൂചന നൽകി മടക്കം

ഇത്തവണത്തെ ടി :20 ലോകകപ്പിൽ ഏറ്റവും അധികം കിരീട സാധ്യതകൾ എല്ലാവരും കല്പിച്ച ടീമാണ് വെസ്റ്റ് ഇൻഡീസ്. അന്താരാഷ്ട്ര ടി :20യിലെ വെസ്റ്റ് ഇൻഡീസ് ടീം പ്രകടന മികവ് തന്നെ അതിനുള്ള പ്രധാന കാരണവും. എന്നാൽ എല്ലാ ആരാധകർക്കും നിരാശകൾ മാത്രം സമ്മാനിച്ചു സൂപ്പർ 12 റൗണ്ടിൽ തന്നെ പുറത്താകുകയാണ് വിൻഡീസ്. തുടർച്ചയായ തോൽവികളെ നേരിട്ട വെസ്റ്റ് ഇൻഡീസ് ടീമിന് കനത്ത തിരിച്ചടിയായി മാറിയത് സൂപ്പർ താരങ്ങളുടെ മോശം ഫോം തന്നെയാണ്. ബാറ്റിങ്ങിൽ ക്രിസ് ഗെയ്ൽ അടക്കം നിരാശ മാത്രം നൽകിയപ്പോൾ ഓസ്ട്രേലിയക്ക്‌ എതിരായ അവസാന മത്സരത്തിലും വെസ്റ്റ് ഇൻഡീസ് ബാറ്റിങ് നിര തകർന്നു.

എന്നാൽ ഇന്നത്തെ മത്സരത്തിൽ എല്ലാ ആരാധകർക്കും ഒരു സർപ്രൈസായി മാറിയത് വെസ്റ്റ് ഇൻഡീസ് സ്റ്റാർ താരവും ഇതിഹസം ഓപ്പണർ കൂടിയായ ക്രിസ് ഗെയ്ലിന്‍റെ വിക്കറ്റ് നഷ്ടമായ ശേഷമുള്ള കാഴ്ചകളാണ്.വെസ്റ്റ് ഇൻഡീസ് ടീമിലെ ഇതിഹാസ താരമായ ഡ്വയൻ ബ്രാവോ ഈ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുക്കയാണ് എന്ന് വിശദമാക്കിയിരുന്നു. അതേസമയം മുൻപ് 45 വയസ്സ് വരെ താൻ ക്രിക്കറ്റ്‌ കളിക്കുമെന്ന് പറഞ്ഞ ഗെയ്ൽ ഒരു തീരുമാനവും പ്രഖ്യാപിച്ചിരുന്നില്ല.പക്ഷേ പതിവിൽ നിന്നും വ്യത്യസ്തമായി കൂളിംഗ് ഗ്ലാസ്സ് ധരിച്ചാണ് ബാറ്റ്‌ ചെയ്യാൻ ഗെയ്ൽ എത്തിയത്. താരത്തെ കയ്യടികൾ നൽകി താരങ്ങൾ ബാറ്റ് ചെയ്യാനായി പറഞ്ഞു വിടുന്നത് നമുക്ക് മത്സരത്തിനിടയിൽ കാണുവാൻ സാധിച്ചു.

20211106 184852

ഓസ്ട്രേലിയക്ക്‌ എതിരെ മത്സരത്തിൽ 9 ബോളിൽ നിന്നും 2 സിക്സ് അടക്കം 15 റൺസ് അടിച്ച താരത്തിന് തിരികെ വീണ്ടും ഡ്രസ്സിംഗ് റൂമിലേക്കുള്ള വരവിൽ ലഭിച്ചത് സർപ്രൈസ് സ്വീകരണം. എല്ലാ സഹതാരങ്ങളും കയ്യടികൾ നൽകിയാണ് താരത്തെ വരവേറ്റത്. എല്ലാവരും തന്നെ വിരമിക്കൽ മത്സരം എന്നത് പോലെ സീനിയർ താരത്തെ കെട്ടിപിടിക്കുന്നത് കാണുവാൻ സാധിച്ചു. കൂടാതെ വളരെ അധികം ചിരിച്ചുകൊണ്ട് കാണിക്കളെ എല്ലാം അഭിവാദ്യങ്ങൾ ചെയ്താണ് ക്രിസ് ഗെയ്ൽ മടങ്ങിയത്. താരത്തിന്റെ വിരമിക്കൽ മത്സരമാണ് എന്നതിൽ ആകാംക്ഷ വർധിക്കുകയാണിപ്പോൾ

Previous articleഞങ്ങൾ സെമിയിൽ എത്തും :മുന്നറിയിപ്പ് നൽകി റാഷിദ്‌ ഖാൻ
Next articleമിച്ചല്‍ മാര്‍ഷിന്‍റെ വിക്കറ്റ് നേടി മിച്ചല്‍ മാര്‍ഷിനോടാപ്പം വിക്കറ്റ് ആഘോഷം. കളത്തിലെ വേറിട്ട കാഴ്ച്ചകള്‍