ഞങ്ങൾ സെമിയിൽ എത്തും :മുന്നറിയിപ്പ് നൽകി റാഷിദ്‌ ഖാൻ

IMG 20211106 144409 scaled

ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ആവേശം വളരെ അധികം ആകാംക്ഷയാണ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും ഇപ്പോൾ നിറക്കുന്നത്. ഏതൊക്കെ ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടുമെന്ന ചർച്ചകൾ സജീവമായിരിക്കെ ആരാകും കിരീടം നേടുക എന്നത് കൂടി അത്യന്തം സസ്പെൻസ് സമ്മാനിക്കുകയാണ്.എല്ലാ ടീമുകളും വാശിയേറിയ പോരാട്ടങ്ങൾ കാഴ്ചവെക്കുമ്പോൾ ഇനിയും ഏറെ ത്രില്ലർ മത്സരങ്ങൾ നമുക്ക് ഈ ടി :20 ലോകകപ്പിൽ കാണുവാൻ സാധിക്കും. എല്ലാ കായിക പ്രേമികളുടയും ശ്രദ്ധ ഇപ്പോൾ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പിൽ തന്നെയാണ്. പാകിസ്ഥാൻ തുടർച്ചയായ നാല് ജയങ്ങൾ നേടി സെമി ഫൈനൽ പ്രവേശനം ഉറപ്പിക്കുമ്പോൾ അവസാന മത്സരം വരെ സെമി സാധ്യതകൾ കൂടി സജീവമാക്കുകയാണ് ന്യൂസിലാൻഡ്, അഫ്‌ഘാനിസ്ഥാൻ,ഇന്ത്യ ടീമുകൾ.

ഗ്രൂപ്പിൽ നിന്നും നെറ്റ് റൺ റേറ്റിൽ ഇന്ത്യ മുന്നിൽ നിൽക്കുന്നുണ്ട് എങ്കിലും ഇനി വരാനിരിക്കുന്ന അഫ്‌ഘാന് എതിരായ മത്സരത്തിൽ ജയിച്ചാൽ കിവീസ് ടീം സെമി ഫൈനലിലേക്ക് കയറും. എന്നാൽ ഈ മത്സരത്തിൽ അഫ്‌ഘാൻ ടീമാണ് ജയിക്കുന്നത് എങ്കിലും നമീബിയക്ക് എതിരായ ജയത്തിനും ഒപ്പം ഇന്ത്യൻ ടീമിന് സെമി ഫൈനലിലേക്ക് പ്രവേശനം നേടാം. കൂടാതെ മറ്റൊരു ചാൻസ് കൂടി ഈ ഗ്രൂപ്പിൽ തെളിയിന്നുണ്ട്. കിവീസിന് എതിരെ അഫ്‌ഘാനാണ് വമ്പൻ ജയം നേടുന്നത് എങ്കിൽ മുഹമ്മദ്‌ നബിയും ടീമും ആദ്യമായി ഐസിസി ലോകകപ്പ് സെമി ഫൈനലിലേക്ക് ഇടം നേടും.

See also  മഹി മാജിക് 🔥 വീണ്ടും ധോണിയുടെ സംഹാരം 🔥 9 പന്തുകളിൽ 28 റൺസുമായി വെടിക്കെട്ട് ഫിനിഷിങ്..

ഇപ്പോൾ ഈ ഒരു സാധ്യതകക്കുള്ള എല്ലാ പ്ലാനുകളും വിശദമാക്കുകയാണ് സ്റ്റാർ അഫ്‌ഘാൻ ബൗളർ റാഷിദ് ഖാൻ. ഈ ലോകകപ്പിൽ മികച്ച ബൗളിംഗ് പ്രകടനം കാച്ചവെച്ച റാഷിദ് ഖാൻ, ഇത്തവണ ഈ ഗ്രൂപ്പിൽ നിന്നും സെമിയിലേക്ക് വേഗം പ്രവേശനം നേടുന്ന ടീം മറ്റാരും അല്ല അഫ്‌ഘാൻ ടീമായിരിക്കും എന്നും തുറന്ന് പറയുകയാണ്.ക്വാർട്ടർ ഫൈനലിന് പോലെ നിർണായക മത്സരത്തിൽ കിവീസ് ടീമിനെ മികച്ച റൺ റേറ്റിൽ തോൽപ്പിച്ച് അഫ്‌ഘാൻ ടീം തന്നെ സെമി ഫൈനലിലേക്ക് യോഗ്യത സ്വന്തമാക്കും. കൂടാതെ ഞങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നുള്ള വിശ്വാസം ഉണ്ട് “റാഷിദ് ഖാൻ തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു

Scroll to Top