ലോകക്രിക്കറ്റിലെ ഇതിഹാസ താരവും ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമാണ് മഹേന്ദ്ര സിങ് ധോണി. കരിയറിൽ എല്ലാ ഐസിസി ട്രോഫികളും നേടിയ ധോണി ഇന്നും ആരാധക പിന്തുണയിൽ മറ്റ് താരങ്ങളേക്കാൾ ബഹുദൂരം മുൻപിൽ തന്നെയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ ബാറ്റ്‌സ്മാനായി അറിയപ്പെടുന്ന ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി കഴിഞ്ഞ വർഷമാണ് വിരമിച്ചത്. ഇന്ത്യൻ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം ഇത്തവണത്തെ ഐപിൽ പതിനാലാം സീസണിൽ കളിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനായ ധോണിക്ക് പക്ഷേ ബാറ്റിങ്ങിൽ ശോഭിക്കുവാൻ കഴിഞ്ഞില്ല. താരം അടുത്ത വർഷത്തെ ഐപിൽ കളിക്കുമോ എന്ന ചർച്ചക്കൾക്കിടയിൽ ധോണിയെ കുറിച്ചുള്ള സ്റ്റാർ ബൗളർ ഭുവനേശ്വർ കുമാറിന്റെ വാക്കുകളാണ് ആരാധകരിൽ ചർച്ചയായി മാറുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു താരവും ധോണി വിക്കറ്റിന് പിന്നിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുമെന്ന് പറഞ്ഞ ഭുവി അദ്ദേഹം എല്ലാ താരങ്ങൾക്കും എപ്പോഴും പ്രചോദനമാനെന്നും വിശദമാക്കി. ധോണി പെട്ടന്ന് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം നടത്തിയപ്പോൾ ഭുവി ട്വീറ്റ് ചെയ്ത ചിത്രം വളരെയേറെ ചർച്ചയായി മാറിയിരുന്നു. ഇപ്പോൾ ഈ കാര്യവും ധോണി എന്ന ഇതിഹാസ നായകനും ഒപ്പം വിക്കറ്റ് കീപ്പറിന്റെ കൂടെയും കളിച്ചുള്ള അനുഭവം ഭുവനേശ്വർ വിശദീകരിച്ചു.
“ധോണി എന്ന താരത്തെ എല്ലാവർക്കും അറിയാം. അദ്ദേഹം എപ്രകാരമുള്ള ഒരു ക്രിക്കറ്റ് പ്ലയെർ എന്ന് എല്ലാവർക്കും നല്ല അറിവുണ്ട്. ധോണിയുടെ വ്യക്തിത്വവും എല്ലാവർക്കും പ്രചോദനമാണ്.ധോണിയെ കുറിച്ച് നിങ്ങൾ ഏത് കളിക്കാരനോട് ചോദിച്ചാലും അവർ കരിയറിൽ അദ്ദേഹം നൽകിയ വിലയേറിയ ഉപദേശങ്ങളെ കുറിച്ച് വാചാലരാകും. അദ്ദേഹം എല്ലാ യുവ കളിക്കാർക്കും പ്രചോദനവും ഒപ്പം ഒരു മികച്ച മാർഗദർശിയുമാണ് “ഭുവി വാചാലനായി. ഐപിൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ആരംഭിക്കുവാനിരിക്കെ ധോണിയും കുടുംബവും ഇപ്പോൾ ഷിംലയിൽ അവധി ആഘോഷിക്കുകയാണ്.