മെസ്സി ഇനി ബാഴ്സലോണ താരമല്ലാ. കരാര്‍ അവസാനിച്ചു.

ഒടുവില്‍ ആരാധകര്‍ പേടിച്ച ദിവസം എത്തി. ജൂണ്‍ 30 അവസാനിച്ചതോടെ മെസ്സി ഇനി ബാഴ്സലോണ താരമല്ലാ. ബാഴ്സലോണയില്‍ കരാര്‍ പുതുക്കാത്തതോടെ മെസ്സി നിലവില്‍ ഫ്രീ ഏജന്‍റാണ്. ക്ലബുമായുള്ള ആദ്യ കോണ്‍ട്രാക്റ്റിനു ശേഷം 7504 ദിവസം കഴിഞ്ഞാണ് മെസ്സിയുടെ ഈ കരാര്‍ അവസാനമാവുന്നത്.

മെസ്സി ഫ്രീ ഏജന്‍റാണെങ്കിലും ബാഴ്സലോണയില്‍ പുതിയ കരാര്‍ സ്വീകരിക്കാം. പുതിയ കരാറിനുള്ള കാര്യങ്ങള്‍ ബാഴ്സലോണ പ്രസിഡന്‍റ് ലപ്പോര്‍ട്ടെ ഇതിനോടകം ആരംഭിച്ചട്ടുണ്ട്. കരാര്‍ ചെയ്യുവാനായി ചില സാങ്കേതിക കാര്യങ്ങൾ ഉണ്ടെന്നും അത് പരിഹരിച്ച് മെസ്സിയെ ക്ലബിനൊപ്പം നിലനിർത്തും എന്നും ബാഴ്സലോണ പ്രസിഡന്റ് അറിയിച്ചു.

ഫ്രീ ഏജന്‍റായ ലയണല്‍ മെസ്സിക്ക് വേണ്ടി ഇതുവരെ ഒരു ക്ലബും രംഗത്ത് എത്തിയട്ടില്ലാ. വരും ദിവസങ്ങളില്‍ മെസ്സി കോണ്‍ട്രാക്റ്റ് സ്വീകരിച്ച് ബാഴ്സലോണയില്‍ തുടരും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.