ആദ്യ പന്തില്‍ ക്യാച്ച് നഷ്ടപ്പെടുത്തി. തൊട്ടു പിന്നാലെ തകര്‍പ്പന്‍ റണ്ണൗട്ടുമായി വിരാട് കോഹ്ലി

ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ മഴ കാരണം 8 ഓവര്‍ വീതമുള്ള മത്സരമാണ് നടക്കുന്നത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ദ്ദിക്ക് പാണ്ട്യ ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തു. ആദ്യ ഓവറില്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് 10 റണ്‍സ് നേടി.

രണ്ടാം ഓവറില്‍ അക്സര്‍ പട്ടേലിനാണ് രോഹിത് ശര്‍മ്മ പന്ത് നല്‍കിയത്. ആദ്യ പന്തില്‍ തന്നെ കൂറ്റന്‍ ഷോട്ടിനുള്ള ശ്രമത്തിനിടെ പന്ത് ഉയര്‍ന്നു പൊങ്ങി. ലോങ്ങ് ഓണില്‍ നിന്നും വിരാട് കോഹ്ലി ഓടിയെത്തിയെങ്കിലും പ്രയാസമേറിയ ക്യാച്ച് ഡ്രോപ്പാക്കി. അത് ഫോറായി മാറി.

എന്നാല്‍ ആ ഓവറില്‍ തന്നെ വിരാട് കോഹ്ലിയുടെ കൈകളിലേക്ക് തട്ടിയിട്ട് അതിവേഗ സിംഗളിനായി ശ്രമിച്ച ക്രിസ് ഗ്രീനാനു പിഴച്ചു. കോഹ്ലിയുടെ അതിവേഗ ത്രോയില്‍ നിന്നും അക്സര്‍ പട്ടേല്‍ സ്റ്റംപ് പിഴുതപ്പോള്‍ ഓസ്ട്രേലിയന്‍ താരം ക്രീസില്‍ എത്തിയിരുന്നില്ലാ. 4 പന്തില്‍ 5 റണ്ണാണ് ഗ്രീന്‍ നേടിയത്.

Previous articleദിനേശ് കാര്‍ത്തികോ ? റിഷഭ് പന്തോ ? ടീമില്‍ വരേണ്ടത് ആര് എന്ന് ചൂണ്ടികാട്ടി ഓസ്ട്രേലിയന്‍ ഇതിഹാസം
Next articleനാഗ്പൂരില്‍ സിക്സര്‍ മേളം. തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ പരമ്പരയില്‍ ഒപ്പത്തിനൊപ്പം