ആ ഫീല്‍ഡിങ്ങുകള്‍ ഇല്ലായിരുന്നെങ്കില്‍…മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ച വിരാട് കോഹ്ലിയുടെ ഫീല്‍ഡിങ്ങ്

ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ വിജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 180 റണ്‍സില്‍ എല്ലാവരും പുറത്തായി.

മുഹമ്മദ് ഷാമി എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകള്‍ യോര്‍ക്കര്‍ എറിഞ്ഞപ്പോള്‍ പാറ്റ് കമ്മിന്‍സ് ഡബിള്‍ നേടി. അടുത്ത പന്തി കമ്മിന്‍സിന്‍റെ ഷോട്ട് സിക്സ് പോകും എന്ന് കരുതിയെങ്കിലും വിരാട് കോഹ്ലി ഒറ്റ കയ്യിലൂടെ ക്യാച്ചാക്കി മാറ്റി.

മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ ഈ ഫീല്‍ഡിങ്ങ് നിര്‍ണായകമായി. നേരത്തെ 19ാം ഓവറില്‍ അപകടകാരിയായ ടിം ഡേവിഡിനെ ഡയറക്ട് ഹിറ്റിലൂടെ വിരാട് കോഹ്ലി റണ്ണൗട്ടാക്കി മാറ്റിയിരുന്നു.

Previous articleടി20 ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു. വിന്‍ഡീസിനെ പരാജയപ്പെടുത്തി സ്കോട്ടലന്‍റ്
Next articleഅവസാന ഓവറില്‍ വീണത് 4 വിക്കറ്റ്. രാഹുലിനും സൂര്യക്കും പിന്നാലെ ഹിറോയായി മുഹമ്മദ് ഷമി