ടി20 ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു. വിന്‍ഡീസിനെ പരാജയപ്പെടുത്തി സ്കോട്ടലന്‍റ്

ടി20 ലോകകപ്പ് മത്സരങ്ങളിലെ അട്ടിമറി തുടരുന്നു. സൂപ്പര്‍ 12 ക്വാളിഫയര്‍ പോരാട്ടത്തില്‍ സ്കോട്ടലന്‍റ് വിന്‍ഡീസിനെ തോല്‍പ്പിച്ചു. സ്കോട്ടലന്‍റ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 118 റണ്‍സില്‍ എല്ലാവരും പുറത്തായി. 42 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് സ്കോട്ടലന്‍റ് നേടിയത്. സ്കോര്‍ – സ്കോട്ടലന്‍റ് 160/5(20) വിന്‍ഡീസ് – 118(18.3)

വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനു വേണ്ടി ഹോള്‍ഡര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 33 പന്തില്‍ 38 റണ്‍സ് ഹോള്‍ഡറാണ് അവസാനമായി പുറത്തായത്. സ്കോട്ടലന്‍റിനായി മാര്‍ക്ക് വാട്ട് 3 വിക്കറ്റും ബ്രാഡും മൈക്കിള്‍ ലീസ്ക്കും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്കോട്ടലന്‍റിനായി ജോര്‍ജ് മൂന്‍സെ 66 റണ്‍സ് നേടി. 53 പന്തില്‍ 9 ഫോര്‍ സഹിതമാണ് താരത്തിന്‍റെ ഈ ഇന്നിംഗ്സ്.

അയര്‍ലണ്ട്, സിംബാബ്വെ തുടങ്ങിയ ടീമുകളാണ് ഗ്രൂപ്പ് B യില്‍ വിന്‍ഡീസിനൊപ്പമുള്ളത്. സിംബാബ്വെക്കെതിരെയാണ് വിന്‍ഡീസിന്‍റെ അടുത്ത മത്സരം. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമാണ് സൂപ്പര്‍ 12 ല്‍ പ്രവേശിക്കുക.