അവസാന ഓവറില്‍ വീണത് 4 വിക്കറ്റ്. രാഹുലിനും സൂര്യക്കും പിന്നാലെ ഹിറോയായി മുഹമ്മദ് ഷമി

ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 180 റണ്‍സിനു എല്ലാവരും പുറത്തായി. ഓസ്ട്രേലിയന്‍ ക്യാപ്‌റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ 54 പന്തില്‍ 79 റണ്‍സെടുത്ത് പ്രകടനം പാഴായി.

മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിലാണ് കളിയുടെ ഗതി മാറിയത്. ഷമി എറിഞ്ഞ ഓവറില്‍ 4 റണ്‍സ് മത്രമാണ് ഓസ്ട്രേലിയക്ക് നേടാനായത്. കൂടാതെ അവസാന 4 ബോളുകളില്‍ വിക്കറ്റും വീണു. 9 റണ്ണെടുക്കുന്നതിനിടെയൊണ് ഓസ്ട്രേലിയക്ക് 6 വിക്കറ്റുകള്‍ നഷ്ടമായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. ഓപ്പണർ കെ.എൽ. രാഹുല്‍, സൂര്യകുമാർ‌ യാദവ് എന്നിവർ അർധസെഞ്ചറി നേടി. 33 പന്തുകൾ നേരിട്ട രാഹുൽ 57 റൺസെടുത്തു പുറത്തായി. സൂര്യ 33 പന്തുകളിൽനിന്ന് 50 റൺസെടുത്തു.