ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വമ്പനൊരു വിജയമാണ് ഇന്ന് കിവീസിന് എതിരെ മുംബൈയിൽ പിറന്നത്.374 റൺസ് ജയവുമായി ചരിത്ര നേട്ടം വിരാട് കോഹ്ലിയും സ്വന്തമാക്കിയപ്പോൾ നാട്ടിലെ തുടർച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയവും ഇന്ത്യൻ ടീം ആഘോഷമാക്കി മാറ്റി. മുംബൈയിൽ ഇന്ത്യൻ ടീം റൺസ് അടിസ്ഥാനത്തിൽ അവരുടെ ഏറ്റവും വലിയ ജയത്തിലേക്ക് എത്തിയപ്പോൾ മറ്റൊരു സുവർണ്ണ നേട്ടത്തിനും കൂടി അവകാശിയായിരിക്കുകയാണ് നായകൻ വിരാട് കോഹ്ലി. കരിയറിൽ മോശം ബാറ്റിങ് ഫോമിനെ തുടർന്ന് വളരെ ഏറെ വിമർശനങ്ങൾ കേൾക്കുന്ന വിരാട് കോഹ്ലിക്ക് അഭിമാനിക്കാനായി കഴിയുന്ന ഒരു നേട്ടമാണ് ഇത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒട്ടനവധി റെക്കോർഡുകൾക്ക് അവകാശിയായ വിരാട് കോഹ്ലി തന്റെ അൻപതാം ടെസ്റ്റ് ജയത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഒപ്പം പങ്കാളിയായത്.അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ മൂന്ന് ഫോർമാറ്റിലുമായി 50 ജയങ്ങളിൽ പങ്കാളിയായ ഏക താരമായി ഇതോടെ വിരാട് കോഹ്ലി മാറി . ഇന്നത്തെ ഈ ടെസ്റ്റ് ജയത്തോടെ ഇന്ത്യൻ ടീമിന്റെ ഒപ്പം 50 ടെസ്റ്റ് ജയങ്ങളുടെ കൂടി ഭാഗമായ വിരാട് കോഹ്ലി ഏകദിന ഫോർമാറ്റിൽ 153 ജയങ്ങളിലും ടി :20 ഫോർമാറ്റിൽ 59 ജയങ്ങളിലും ഇന്ത്യൻ ടീമിനോപ്പം പങ്കാളിയായി.

കൂടാതെ ക്യാപ്റ്റൻസിയിലും അപൂർവ്വ റെക്കോർഡുകൾ കോഹ്ലിക്ക് സ്വന്തം പേരിൽ കുറിക്കാനായി സാധിച്ചു.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും അധികം ജയങ്ങൾ കരസ്ഥമാക്കിയ നായകനായി കോഹ്ലി മാറി. വരുന്ന സൗത്താഫ്രിക്കൻ പരമ്പര വളരെ ഏറെ പ്രധാനമാണെന്ന് മത്സരശേഷം പറഞ്ഞ വിരാട് കോഹ്ലി ഈ പരമ്പര നൽകിയ പോസിറ്റീവുകളെ കുറിച്ചും വളരെ അധികം വാചാലനായി. രാഹുൽ ദ്രാവിഡിനു ഒപ്പം പ്രവർത്തിക്കാനായി കഴിയുന്നത് സന്തോഷമുള്ളതാണെന്ന് പറഞ്ഞ കോഹ്ലി എക്കാലവും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉയരങ്ങളിൽ എത്തിക്കുകയാണ് അന്തിമ ലക്ഷ്യമെന്നും പറഞ്ഞു