അജാസ് പട്ടേലിന് വമ്പൻ സമ്മാനം :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

20211206 145502 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം വളരെ ഏറെ സന്തോഷം പകർന്നാണ് മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ടീം 374 റൺസിന്റെ വമ്പൻ ജയം നേടിയത്. എല്ലാ അർഥം സർവ്വ അധിപത്യവുമായി വിരാട് കോഹ്ലിയും ടീമും കളം നിറഞ്ഞപ്പോൾ കിവീസ് ടീമിന് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവിയായിരുന്നു ഫലം.

മത്സരത്തിൽ മായങ്ക് അഗാർവാൽ തന്റെ രണ്ട് വർഷങ്ങൾ ശേഷമുള്ള സെഞ്ച്വറി നേടിയപ്പോൾ അശ്വിൻ ടെസ്റ്റിൽ എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. കൂടാതെ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ജയന്ത് യാദവും കയ്യടികൾ നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റി അടിച്ച അക്ഷർ പട്ടേൽ രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ട് ബാറ്റിങ് കൂടി കാഴ്ചവെച്ചു.

അതേസമയം ഇപ്പോൾ ക്രിക്കറ്റ്‌ ലോകം ഏറ്റെടുക്കുന്നത് മത്സരത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ വക ഒരു സർപ്രൈസ് പ്രവർത്തിയാണ്.മത്സരത്തിന് ശേഷം കിവീസ് സ്റ്റാർ സ്പിൻ ബൗളർ അജാസ് പട്ടേലിനാണ് ഇന്ത്യൻ സ്പിന്നർ രവി അശ്വിൻ ഇന്ത്യൻ താരങ്ങൾ എല്ലാം തന്നെ ഒപ്പിട്ട ഒരു ജേഴ്സി സമ്മാനമായി നൽകിയത്. അജാസ് പട്ടേൽ ഒന്നാമത്തെ ഇന്നിംഗ്സിൽ 10 ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തിയാണ് അപൂർവ്വ റെക്കോർഡ് കരസ്ഥമാക്കിയത്. കൂടാതെ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയ താരം ഒരു ടെസ്റ്റിൽ 14 വിക്കറ്റുകൾ വീഴ്ത്തി കിവീസ് താരത്തിന്റെ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്നൊരു റെക്കോർഡിലേക്ക് കൂടി എത്തി.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
20211206 145522

അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരൊറ്റ ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം താരമായി മാറിയ അജാസ് പട്ടേൽ ജിം ലേക്കർ, അനിൽ കുംബ്ല എന്നിവർക്ക് ശേഷം ഈ ഒരു നേട്ടത്തിലേക്ക് എത്തുന്ന താരമായി മാറി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങളും എല്ലാം ചേർന്ന് ഒപ്പിട്ട ജേഴ്സിയാണ് അജാസ് പട്ടേലിന് മത്സരശേഷം രവി അശ്വിൻ നൽകിയത്

20211206 145518
Scroll to Top