അത്യന്തം ആവേശം നിറച്ച വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ചരിത്രം ജയവും കിരീടവും കരസ്ഥമാക്കി ഹിമാചൽ പ്രദേശ് ടീം. വാശി നിറഞ്ഞ ഫൈനലിൽ ശക്തരായ തമിഴ്നാട് ടീമിനെയാണ് ഹിമാചൽ തോൽപ്പിച്ചത്. ഫൈനലിലെ അവിസ്മരണീയ ജയം ഹിമാചൽ ടീമിന് സമ്മാനിച്ചത് കന്നി വിജയ് ഹസാരെ ട്രോഫി നേട്ടവും.
ഒപ്പം ഹിമാചൽ പ്രദേശ് ടീം സ്വന്തമാക്കുന്ന ആദ്യത്തെ ദേശീയ ക്രിക്കറ്റ് ട്രോഫിയാണ് ഇത്.തമിഴ്നാട് ഉയർത്തിയ 315 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി ഹിമാചൽ പ്രദേശ് ടീം സ്കോർ 47.3 ഓവറിൽ നിൽക്കുമ്പോൾ 299 റൺസിൽ നില്‍ക്കുമ്പോഴാണ് വെളിച്ച കുറവ് കാരണം കളി അവസാനിപ്പിച്ചത്. വിജെഡി സിസ്റ്റം വഴിയാണ് ഹിമാചൽ ജയിച്ചതായി പ്രഖ്യാപിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ടീം 50 ഓവറിൽ 314 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഹിമാചൽ സ്കോർ 299 റൺസിൽ നിൽക്കുമ്പോൾ വെളിച്ച കുറവ് വില്ലനായി എത്തി. റൂള്‍ പ്രകാരം ഹിമാചൽ ടീം ഈ സമയം 11 റൺസ് മുൻപിലായിരുന്നു. ഇതോടെ ആദ്യത്തെ കിരീടം ജയത്തിലേക്ക് 11 റൺസ് മിന്നും ജയവുമായി ഹിമാചൽ പ്രാദേശ് ടീമെത്തി.134 ബോളിൽ നിന്നും 136 റൺസുമായി പുറത്താകാതെ നിന്ന ഹിമാചൽ ഓപ്പണർ അറോരയാണ് ടീമിന്റെ ജയം സാധ്യമാക്കിയത്. കൂടാതെ അവസാന ഓവറുകളിൽ 23 പന്തുകളിൽ നിന്നും 42 റൺസ് അടിച്ചെടുത്ത ഋഷി ധവാൻ ടീം ജയം എളുപ്പമാക്കി. കന്നി കിരീട ജയം കരസ്ഥമാക്കിയ ഹിമാചൽ ടീമിനെയും താരങ്ങളെയും മുൻ താരങ്ങൾ അടക്കം പ്രശംസിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ടീമിന് വമ്പൻ സ്കോർ സമ്മാനിച്ചത് നായകൻ ദിനേശ് കാർത്തിക്ക് തകർപ്പൻ സെഞ്ച്വറിയാണ്.114 റൺസുമായി ദിനേശ് കാർത്തിക്കും ഇന്ദ്രജിത്ത് (80 റൺസ്) എന്നിവർ തിളങ്ങിയപ്പോൾ അവസാന ഓവറുകളിൽ ഷാരൂഖ് ഖാൻ വെറും 21 ബോളിൽ നിന്നും 42 റൺസ് അടിച്ചു. ബാറ്റിങ്ങിൽ തിളങ്ങിയ ഋഷി ധവാൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി