ഗോള്‍ഡന്‍ ഡക്കുമായി പൂജാര. നാണക്കേടിന്‍റെ റെക്കോഡ്

bj960r98 pujara afp dismissal vs sa

ദക്ഷിണാഫ്രിക്കകെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍ ചേത്വേശര്‍ പൂജാര നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. മായങ്ക് അഗര്‍വാള്‍ പുറത്തായതിനു ശേഷം ക്രീസില്‍ എത്തിയ താരം ലുങ്കി എന്‍ഗീഡിയുടെ പന്തില്‍  കീഗന്‍ പീറ്റേഴ്സണു ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

കരിയറിലെ മോശം ഫോമിലൂടെയാണ് ചേത്വേശര്‍ പൂജാര കടന്നു പോകുന്നത്. ഈ വര്‍ഷം ഇതുവരെ 14 ടെസ്റ്റുകളില്‍ 686 റണ്‍സാണ് പൂജാരയുടെ സംഭാവന. ശരാശരി വെറും 29 മാത്രം.

ഇപ്പോഴിതാ ആദ്യ ടെസ്റ്റില്‍ മോശം റെക്കോഡ് സ്വന്തം പേരില്‍ കുറിക്കുകയാണ് ചേത്വേശര്‍ പൂജാര. ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ ഇനി ചേത്വേശര്‍ പൂജാരയുടെ പേരിലാണ്. 9 ഡക്കുകളുള്ള പൂജാര ദിലീപ് വെങ്ങാസ്കറെയാണ് മറികടന്നത്

Most ducks for India at No.3 in Test cricket

9: Cheteshwar Pujara*
8: Dilip Vengsarkar
7: Rahul Dravid

പൂജാരയുടെ ടെസ്റ്റ് കരിയറിലെ ആദ്യ 38 ഇന്നിംഗ്സില്‍ റണ്‍സെടുക്കാതെ പുറത്തായട്ടില്ലാ. എന്നാല്‍ 2020 ഡിസംബറിനു ശേഷം 4 തവണെയാണ് പൂജ്യത്തിനു പുറത്തായത്. നേരത്തെ 2018 ലെ ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കകെതിരെ പൂജ്യത്തിനു പുറത്തായിരുന്നു.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
Scroll to Top