ഷനകയെ പുറത്താക്കാന്‍ ഉമ്രാന്‍ മാലിക്ക് എറിഞ്ഞത് 155 കി.മീ വേഗതയുള്ള പന്ത്.

ശ്രീലങ്കക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയത്തോടെ തുടങ്ങി. ആവേശം അവസാനം വരെ നീണ്ട മത്സരത്തില്‍ 2 റണ്‍സിനായിരുന്നു വിജയം. അരങ്ങേറ്റ താരം ശിവം മാവി 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. സഹതാരം ഉമ്രാന്‍ മാലിക്ക് 2 വിക്കറ്റാണ് വീഴ്ത്തിയത്.

ഒരു ഘട്ടത്തില്‍ ഭീഷണിയായ ഷനകയുടെ വിക്കറ്റാണ് ഉമ്രാന്‍ മാലിക്ക് വീഴ്ത്തിയത്. 155 കി.മീ വേഗതയില്‍ എറിഞ്ഞ അതിവേഗ പന്തില്‍ ബൗണ്ടറിയടിക്കാനുള്ള ശ്രമം എക്സ്ട്രാ കവറില്‍ യുസി ചഹല്‍ പിടികൂടുകയായിരുന്നു. മത്സരത്തിലെ വേഗതയേറിയ ബൗള്‍ കൂടിയായിരുന്നു ഇത്.

മത്സരത്തില്‍ 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി 2 വിക്കറ്റാണ് താരം വീഴ്ത്തിയത്. ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്ത് ഷോയിബ് അക്തറിന്‍റെ പേരിലാണ്. ഈ റെക്കോഡ് മറികടക്കാന്‍ കഴിയുമെന്ന് താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Previous articleയൂറോപ്പിലെ എൻ്റെ എല്ലാ ജോലിയും കഴിഞ്ഞു, ഈ നീക്കത്തിൽ ഞാൻ അതീവ സന്തോഷവാനാണ്; റൊണാൾഡോ
Next articleഎന്തുകൊണ്ടാണ് അവസാന ഓവര്‍ അക്സര്‍ പട്ടേല്‍ എറിഞ്ഞത് ? കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍