യൂറോപ്പിലെ എൻ്റെ എല്ലാ ജോലിയും കഴിഞ്ഞു, ഈ നീക്കത്തിൽ ഞാൻ അതീവ സന്തോഷവാനാണ്; റൊണാൾഡോ

image editor output image 467587970 1672767308715

എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ച ട്രാൻസ്ഫർ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിലേക്കുള്ള കൂടുമാറ്റം. റൊണാൾഡോ ആരാധകരെ സംബന്ധിച്ച് വലിയ നിരാശ പകരുന്ന ട്രാൻസ്ഫർ ആയിരുന്നു ഇത്. ഇന്നലെയാണ് ക്ലബ്ബുമായി കരാറിൽ എത്തിയശേഷം റൊണാൾഡോ സൗദിയിൽ എത്തിയത്.

മികച്ച സ്വീകരണം ആയിരുന്നു ഫുട്ബോൾ ഇതിഹാസത്തിന് അൽ നസർ ക്ലബ് സൗദിയിൽ നൽകിയത്. സൗദിയിൽ എത്തിയതിന് ശേഷം റൊണാൾഡോ ആദ്യമായി മാധ്യമങ്ങളെ കണ്ടു. താൻ സൗദി ക്ലബ്ബിലേക്കുള്ള നീക്കത്തിൽ അതീവ സന്തോഷവാനാണെന്നും മറ്റുള്ളവർ ഈ നീക്കത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നത് താൻ ശ്രദ്ധിക്കുന്നില്ല എന്നും റൊണാൾഡോ പറഞ്ഞു.

FB IMG 1672767246020


“യൂറോപ്പിലെ എൻ്റെ ജോലി കഴിഞ്ഞു. അവിടെ ഏറ്റവും മികച്ച ക്ലബ്ബുകൾക്കായി ഞാൻ കളിച്ചു. ഒരുപാട് റെക്കോർഡുകളും ഞാൻ സ്വന്തമാക്കി. സൗദിയിലാണ് ഇനി ഞാൻ. ഇത് എനിക്ക് പുതിയ വെല്ലുവിളിയാണ്. ഒരുപാട് റെക്കോർഡുകൾ എൻ്റെ കരിയറിൽ ഉടനീളം ഞാൻ തകർത്തിട്ടുണ്ട്. അത് തന്നെയാകും സൗദിയിലും ഞാൻ ചെയ്യുക. പുതിയ റെക്കോർഡുകൾ ഇവിടെയും ഞാൻ സൃഷ്ടിക്കും.

FB IMG 1672767271712

അങ്ങനെയൊരു താരമാണ് ഞാൻ. എനിക്ക് സ്വാഭാവികമായ കാര്യമാണ് റെക്കോർഡുകൾ തകർക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നും ബ്രസീലിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകൾ എനിക്ക് വന്നിരുന്നു. പക്ഷേ ആദ്യമേ ഞാൻ അൽ നസറിനെ വാക്ക് നൽകിയിരുന്നു. അതുകൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്. ഇവിടെ എത്തിയത് എന്റെ കരിയറിന്റെ അവസാനമല്ല. ഇത് തുടർച്ചയാണ്. വളരെയധികം പ്രയാസമുള്ള ലീഗാണ് സൗദി ലീഗ്.”- റൊണാൾഡോ പറഞ്ഞു.

Scroll to Top