അക്തറിന്റെ അതിവേഗ പന്തിന്റെ റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റി കുറിക്കുമെന്ന് ഉമ്രാൻ മാലിക്

images 2023 01 02T234207.252

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തറിഞ്ഞിട്ടുള്ള റെക്കോർഡ് മുൻ പാക് പേസർ ഷോയിബ് അക്തറിന്റെ പേരിലാണ്. ഇപ്പോഴിതാ ആ റെക്കോർഡ് താൻ തന്റെ പേരിലേക്ക് മാറ്റി കുറിക്കുമെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ യുവ താരം ഉമ്രാൻ മാലിക്.161.3 കിലോമീറ്റർ വേഗത്തിൽ 2003ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ പന്തറിഞ്ഞാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് അക്തർ റെക്കോർഡ് കുറിച്ചത്.


ഭാഗ്യവും മികച്ച വേഗതയിൽ പന്തെറിയാനും സാധിച്ചാൽ ആ റെക്കോർഡ് തനിക്ക് മറികടക്കാൻ ആകും എന്നാണ് ഉമ്രാൻ മാലിക് പറഞ്ഞത്. എന്നാൽ ഇപ്പോൾ തൻ്റെ ശ്രദ്ധ റെക്കോർഡ് തകർക്കാൻ അല്ല ഇന്ത്യക്ക് വേണ്ടി മികച്ച രീതിയിൽ കളിക്കാൻ ആണെന്നും താരം പറഞ്ഞു. ന്യൂസ് 24ന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

images 2023 01 02T234159.938

“ഞാനിപ്പോൾ ശ്രമിക്കുന്നത് വേഗത്തിൽ പന്ത് എറിയാനല്ല, ശരിയായ ലെങ്ത്തിൽ പന്തറിഞ് ടീമിനായി വിക്കറ്റ് എടുക്കാനാണ് ഞാൻ ശ്രദ്ധിക്കുന്നത്. നമ്മൾ എത്ര വേഗത്തിലാണ് കളിക്കുമ്പോൾ പന്ത് എറിഞ്ഞത് എന്നതിനെക്കുറിച്ച് ശ്രദ്ധിക്കാറില്ല. അക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മത്സരശേഷം തിരിച്ചെത്തിയതിനു ശേഷം മാത്രമാണ്. അതുകൊണ്ടു തന്നെ ഞാൻ ശ്രമിക്കുന്നത് ഓരോ മത്സരത്തിലും മികച്ച ലെങ്ത്തിൽ പന്തറിഞ്ഞ് വിക്കറ്റ് എടുക്കാൻ ആണ്.”- ഉമ്രാൻ മാലിക് പറഞ്ഞു.

See also  263 ഇനി മറക്കാം. ഐപിഎല്ലില്‍ റെക്കോഡ് തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരബാദ്.
images 2023 01 02T234240.926

ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോൾ പന്തെറിഞ്ഞാണ് ഉമ്രാൻ മാലിക് ശ്രദ്ധ നേടുന്നത്. അതിനു ശേഷം 156 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ഐ.പി.എൽ ചരിത്രത്തിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോർഡ് താരം സ്വന്തമാക്കിയിരുന്നു. ശ്രീലങ്കക്കെതിരെ ആരംഭിക്കുന്ന 20-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ താരം സ്ഥാനം നേടിയിട്ടുണ്ട്. അതിനുശേഷം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിലും ഉമ്രാന് സ്ഥാനമുണ്ട്.

Scroll to Top