ന്യൂസിലന്‍റിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ തിരഞ്ഞെടുത്തിരുന്നില്ല, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇത് ഒരു “നിർഭാഗ്യകരമായ” കേസാണെന്നും “തന്ത്രപരമായ” കാരണമാണെന്നും വിശദീകരിച്ചിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ പുറത്താക്കി.
ദീപക്ക് ഹൂഡക്കായാണ് സഞ്ചു സാംസണ് പുറത്തിരിക്കേണ്ടി വന്നത്. നിങ്ങളില്‍ പലര്‍ക്കും ഇത് ഇഷ്ടമാവില്ലാ എന്ന് പറഞ്ഞാണ് ശിഖാര്‍ ധവാന്‍ പ്ലേയിങ്ങ് ഇലവനിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.
ധവാന്‍ പറഞ്ഞതുപോലെ സഞ്ചു സാംസണെ വീണ്ടും പുറത്താക്കാനുള്ള തീരുമാനം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി. ബിസിസിഐക്കെതിരെ വമ്പന്‍ വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
പരിമിതമായ അവസരങ്ങള്‍ സഞ്ചു സാംസണിനു മുതലാക്കാന്‍ സാധിച്ചട്ടുണ്ട്. അതേ സമയം എക്സ് ഫാക്ടര്‍ എന്ന് വിശേഷണമുള്ള റിഷഭ് പന്ത്, തന്‍റെ മോശം ഫോം തുടരുകയാണ്. ദീപക്ക് ഹൂഡയെ ഉള്‍പ്പെടുത്തി റിഷഭ് പന്തിനെ പുറത്താക്കാന്‍ പാടില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.