വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയ രോഹിത് ശർമ്മയും ടീമും ഐസിസി ടി :20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീം ടി :20യിൽ ഒന്നാമത് എത്തുമ്പോൾ ക്യാപ്റ്റൻ രോഹിത്തിനെ അടക്കം വാനോളം പുകഴ്ത്തുകയാണ്. എന്നാൽ രോഹിത്തിന്റെ ടീമിലും ധാരാളം പ്രശ്നങ്ങളുണ്ടെന്ന് പറയുകയാണ് വിരാട് കോഹ്ലിയുടെ പഴയ കോച്ചായ രാജ്കുമാര്‍ ശര്‍മ്മ. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി മികച്ച ഒരു ടീമിനെ സൃഷ്ടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ് ശ്രമിക്കുമ്പോൾ നിലവിൽ അനേകം പ്രശ്നങ്ങൾ സ്‌ക്വാഡിലുണ്ട് എന്നാണ് കോഹ്ലിയുടെ ബാല്യകാല കോച്ചിന്റെ നിരീക്ഷണം.
ടി :20 ക്രിക്കറ്റ് ലോകകപ്പിന് മുൻപായി ഒരു പ്രധാനം പ്രശ്നം ഇന്ത്യൻ ടീമിന് പരിഹരിക്കേണ്ടതായിട്ടുണ്ട് എന്നാണ് രാജ്കുമാർ ശർമ്മയുടെ അഭിപ്രായം.”ടീം ഇന്ത്യക്ക് ഇനിയും അനവധി പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. നിലവിൽ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ എന്നിവരാണ് ഓപ്പണിങ്ങിലെ ഓപ്ഷനുകൾ. പല പരമ്പരയിലും നമ്മൾ പല ഓപ്പണിങ് ഓപ്ഷനുകളാണ് ഉപയോഗിക്കുന്നത് എങ്കിലും ഓപ്പണിങ് ജോഡിക്ക് ആദ്യത്തെ ആറ് ഓവറിൽ മിനിമം 50 റൺസ് എങ്കിലും അടിക്കാൻ സാധിക്കണം.പവർ പ്ലേ ഓവറുകൾ എല്ലാം തന്നെ മികച്ചതായി ഉപയോഗിക്കാൻ ടീം ഇന്ത്യക്ക് കഴിയണം. കൂടാതെ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ടി :20 ലോകകപ്പിൽ തിരിച്ചടിയായി മാറൂം ” അദ്ദേഹം അഭിപ്രായം വിശദമാക്കി.
“ഓപ്പണിങ്ങിലെ പ്രശ്നങ്ങൾ ഇന്ത്യൻ ടീം അതിവേഗം പരിഹരിക്കേണ്ടതുണ്ട്. ഈ പ്രശ്നം പരിഹരിക്കാത്ത പക്ഷം അത് ലോകകപ്പ് പോലെ അനേകം മത്സരങ്ങൾ നടക്കുന്ന വേദിയിൽ വൻ തിരിച്ചടിയായി മാറൂം. എന്നാൽ ഡെത്ത് ഓവറുകളിൽ സൂര്യകുമാർ യാദവിന്‍റെ വരവ് ഇന്ത്യക്ക് വളരെ ഏറെ സഹായകമായിട്ടുണ്ട്. ഹാർഥിക്ക് പാണ്ട്യയുടെ അഭാവം ഒരു പരിധി വരെ സൂര്യകുമാർ പരിഹരിക്കുന്നുണ്ട് “രാജ്കുമാർ ശർമ്മ നിരീക്ഷിച്ചു.