വിരമിക്കുന്നതിനു തൊട്ടു മുന്‍പ് നല്‍കിയ ഉപദേശം. ദീപക്ക് ചഹര്‍ എന്ന ഓള്‍റൗണ്ടറെ സമ്മാനിച്ചത് മഹേന്ദ്ര സിങ്ങ് ധോണി

Deepak Chahar MS Dhoni CSK IPL

സമീപകാലത്ത് ബാറ്റിംഗിലും ബോളിംഗിലും തിളങ്ങിയ താരമാണ് ദീപക്ക് ചഹര്‍. പവര്‍പ്ലേ ഓവറുകളില്‍ മനോഹര സ്വിങ്ങുകളാല്‍ വിക്കറ്റ് എടുക്കുകയും ലോവര്‍ ഓഡറില്‍ ബാറ്റ് കൊണ്ട് നിര്‍ണായക സംഭാവന ചെയ്യുന്ന ഒരു താരം ക്യാപ്റ്റന്‍റെ വിലപ്പെട്ട സ്വത്താണ്. അതുകൊണ്ട് തന്നെയാണ് 14 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് ദീപക്ക് ചഹറിനെ സ്ക്വാഡിലേക്കെത്തിച്ചത്. വെറുമൊരു ബോളറായി എത്തി എങ്ങനെ ബാറ്റിങ്ങും പഠിച്ചു എന്ന് പറയുകയാണ് ദീപക്ക് ചഹര്‍.

ബാറ്റിംഗില്‍ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ധോണി ഉപദേശിച്ചതായി ദീപക്ക് ചഹര്‍ വെളിപ്പെടുത്തി. ”ഞങ്ങള്‍ വൈകുന്നേരം ഇരുന്നു സംസാരിക്കുകയായിരുന്നു. മഹി ഭായി എന്നോട് പറഞ്ഞു. നിങ്ങള്‍ ബൗളിംഗില്‍ മികച്ച പ്രകടനം നടതുന്നുണ്ട്. പക്ഷേ ബാറ്റിംഗ് കഴിവ് ഇതുവരെ തെളിയിച്ചട്ടില്ല. അത് ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. ധോണി ഭായി റിട്ടയര്‍ ചെയ്ത ദിവസമാണ് എന്നോട് ഇത് പറഞ്ഞത്. ” ഒരു അഭിമുഖത്തില്‍ ദീപക്ക് ചഹര്‍ വെളിപ്പെടുത്തി.

”2017-18 കാലഘട്ടത്തില്‍ ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയിരുന്നു. വീട്ടിലായിരുന്നതുകൊണ്ട് പരിശീലനത്തിന് ധാരാളം സമയം ലഭിച്ചിരുന്നു. ബാറ്റിങ്ങിലായിരുന്നു കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. കാരണം ഒരു ദിവസം ബോളെറിയുന്നതിന് പരിധിയുണ്ട്. അത് കവിഞ്ഞാല്‍ ശാരീരിക ക്ഷമത നഷ്ടപ്പെടും,” ചഹര്‍ പറഞ്ഞു.

Read Also -  2 തവണ ഹോപ്പ് ബൗണ്ടറി ലൈനിൽ സ്പർശിച്ചു. സാങ്കേതിക മണ്ടത്തരമെന്ന് സിദ്ധു.

ശ്രീലങ്കകെതിരെ 69 പന്തില്‍ 82 റണ്‍സ് നേടിയ ദീപക്ക് ചഹറിന്‍റെ പ്രകടനം ഇന്നും ആരാധകര്‍ മറന്നട്ടില്ലാ. ചെറുപ്പം മുതലേ ഓള്‍റൗണ്ടര്‍ ആകണം എന്നായിരുന്നു ദീപക്ക് ചഹറിന്‍റെ ആഗ്രഹം. എന്നാല്‍ ബാറ്റിംഗില്‍ കാര്യമായ അവസരം ലഭിക്കാതെ വന്നപ്പോള്‍ പ്രാക്ടീസ മുടങ്ങിയെന്നും അതിനാല്‍ ബാറ്റിംഗിലുള്ള ഒഴുക്ക് നഷ്ടപ്പെട്ടതായും ദീപക്ക് ചഹര്‍ കൂട്ടിചേര്‍ത്തു.

Scroll to Top