മെഗാലേലത്തിന് മുമ്പ് ബാംഗ്ലൂർ ഇവരെ നിലനിർത്തും. കോഹ്ലിയടക്കം 3 താരങ്ങള്‍

rcb 2023

2025 ഐപിഎല്ലിൽ വലിയ വ്യത്യാസങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ ലേലമാണ് ഇതിന് പ്രധാന കാരണം. പല മികച്ച ടീമുകൾക്കും തങ്ങളുടെ പ്രധാന താരങ്ങളെ ലേലത്തിനായി വിട്ടു നൽകേണ്ടി വരുന്നു. അതേസമയം ലേലത്തിലൂടെ വമ്പൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനും ഫ്രാഞ്ചൈസികൾ ശ്രമിക്കും.

കഴിഞ്ഞ സീസണുകളിൽ കിരീടം ഉയർത്താൻ സാധിച്ചില്ലെങ്കിലും, മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ടീമാണ് ഫാഫ് ഡുപ്ലസിസ് നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്തവണത്തെ ലേലത്തിൽ ബാംഗ്ലൂർ നിലനിർത്താൻ സാധ്യതയുള്ള 3 താരങ്ങളെ പരിശോധിക്കാം.

1. വിരാട് കോഹ്ലി

ബാംഗ്ലൂർ ഒരു കാരണവശാലും കൈവിടാൻ സാധ്യതയില്ലാത്ത താരമാണ് വിരാട് കോഹ്ലി. ഒരു താരം എന്ന നിലയിൽ മാത്രമല്ല ബാംഗ്ലൂർ കോഹ്ലിയെ കാണുന്നത്. ബാംഗ്ലൂർ ടീമിന് ഇത്രയധികം ആരാധകരെ ഉണ്ടാക്കിയെടുത്തതിൽ വിരാട് കോഹ്ലിയുടെ പങ്ക് ചെറുതല്ല. മാത്രമല്ല മൈതാനത്ത് ബാംഗ്ലൂരിനായി ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള താരവും വിരാട് കോഹ്ലി തന്നെയാണ്. സമ്മർദ്ദ സാഹചര്യത്തിൽ ടീമിനെ കൈപിടിച്ചു കയറ്റാനുള്ള കോഹ്ലിയുടെ കഴിവാണ് ബാംഗ്ലൂരിന്റെ ശക്തി. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ 700 റൺസിലധികം സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. ടീമിന്റെ നായകൻ അല്ലെങ്കിൽ കൂടി നായകനെന്ന പോലെ ടീമിനെ നയിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്.

2. മുഹമ്മദ് സിറാജ്

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രീമിയം ഫാസ്റ്റ് ബോളർമാരിൽ ഒരാളാണ് മുഹമ്മദ് സിറാജ്. അവസാന ഓവറുകളിൽ ബാംഗ്ലൂരിനായി മികച്ച പ്രകടനങ്ങൾ പുലർത്താൻ സിറാജിന് സാധിച്ചിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും സ്ഥിരത പുലർത്താറില്ലെങ്കിലും നിർണായകമായ സാഹചര്യങ്ങളിൽ വിക്കറ്റ് സ്വന്തമാക്കാനുള്ള സിറാജിന്റെ കരുത്ത് എടുത്തു പറയേണ്ടതാണ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അവസാന ഭാഗത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മികച്ച രീതിയിൽ മുന്നേറാൻ കാരണം സിറാജിന്റെ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ ആയിരുന്നു. ഒരു ആഭ്യന്തര താരമായി ടീമിലെത്തി അന്താരാഷ്ട്ര താരമായി മാറാൻ സിറാജിന് സാധിച്ചിട്ടുണ്ട്. അതിനാൽ ഇത്തവണയും ബാംഗ്ലൂർ സിറാജിനെ കൈവിടില്ല എന്നത് ഉറപ്പാണ്.

Read Also -  ഇതുപോലെ ചെയ്യൂ. ബാബറിനു ഉപദേശവുമായി വിരേന്ദര്‍ സേവാഗ്.

3. ഫാഫ് ഡുപ്ലസിസ്

നിലവിൽ ബാംഗ്ലൂർ ടീമിന്റെ നായകനാണ് ഹാഫ് ഡുപ്ലസിസ്. സമ്മർദ്ദ സാഹചര്യങ്ങളിൽ ടീമിനെ മികച്ച രീതിയിൽ നയിക്കാനുള്ള കഴിവ് ഡുപ്ലസിസിനുണ്ട്. ഒരു ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും കഴിഞ്ഞ സീസണിൽ ഡുപ്ലസിസ് മികവ് പുലർത്തിയിരുന്നു. നായകത്വത്തിൽ ഒരു തുടർച്ച ആവശ്യമായതിനാൽ തന്നെ ഡുപ്ലസിസിനെ ഇത്തവണയും ബാംഗ്ലൂർ ടീം നിലനിർത്തും.

ബാറ്റിംഗിൽ വലിയ രീതിയിലുള്ള സംഭാവനകൾ തന്നെയാണ് ഡുപ്ലസിസ് ടീമിന് നൽകുന്നത്. ഒരു ആങ്കറായി കളിച്ച് ആവശ്യമായ സമയത്ത് സ്കോറിങ് റേറ്റ് ഉയർത്താനുള്ള കഴിവ് താരത്തിനുണ്ട്. മാത്രമല്ല ബാറ്റിംഗ് ഓർഡറിൽ ബാംഗ്ലൂരിന് വലിയൊരു സന്തുലിതാവസ്ഥ നൽകുന്നതും ഡുപ്ലസിസ് തന്നെയാണ്.

Scroll to Top