❛ദേ ആ പണിക്ക് പോവണ്ട❜. ബുംറക്ക് നിര്‍ദ്ദേശവുമായി മുന്‍ താരം.

jasprit bumrah vs joe root

നിലവിൽ ഇന്ത്യൻ ടീമിലെ പ്രീമിയം ഫാസ്റ്റ് ബോളറാണ് ജസ്പ്രീത് ബുംറ. മികച്ച രീതിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള കഴിവും തനിക്കുണ്ട് എന്ന് ബുംറ ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. അതിനാൽ രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യൻ ടീമിന്റെ നായക പദവിയിലേക്ക് എത്താൻ സാധ്യതയുള്ള താരം കൂടിയാണ് ബുംറ.

പക്ഷേ ബുംറ ഒരിക്കലും നായക സ്ഥാനത്തെ പിന്തുടരാൻ പാടില്ല എന്നാണ് പാക്കിസ്ഥാൻ താരം ബാസിത് അലി പറഞ്ഞിരിക്കുന്നത്. തന്റെ ബോളിങ്ങിൽ പൂർണ്ണമായും ശ്രദ്ധ ചെലുത്താൻ ശ്രമിക്കണമെന്ന് ബാസിത് അലി പറയുന്നു. കാരണം അവനൊരു ലോകനിലവാരമുള്ള ബോളറാണ് എന്ന് ബാസിത് അലി സമ്മതിക്കുകയാണ്.

bumrah test

ബോളർമാർക്ക് മികച്ച ക്യാപ്റ്റൻമാരായി മാറാൻ സാധിക്കുമെന്ന് ബുംറ മുൻപ് പ്രസ്താവിക്കുകയുണ്ടായി. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് കപിൽ ദേവിനെയും ഇമ്രാൻ ഖാനെയും ആയിരുന്നു. പക്ഷേ ഇത് തെറ്റായ പ്രസ്താവനയാണ് എന്ന് ബാസിത് അലി പറയുന്നു. ഈ താരങ്ങൾ ഓൾറൗണ്ടർമാരായതിനാലാണ് മികച്ച നായകന്മാരായി മാറാൻ സാധിച്ചിട്ടുള്ളത് എന്ന് ബാസിത് അലി കൂട്ടിച്ചേർത്തു. ബുംറയുടെ ഈ പ്രസ്താവനക്കെതിരെ കൃത്യമായ മറുപടി നൽകിയാണ് ബാസിത് അലി രംഗത്ത് വന്നത്.

“ബുംറയുടെ ആ പ്രസ്താവന ഞാൻ കേട്ടിരുന്നു. അത് വളരെ വ്യത്യസ്തമായി തോന്നി. എന്റെ അഭിപ്രായത്തിൽ അവന്‍ ഒരിക്കലും നായക സ്ഥാനത്തിന്റെ പിന്നാലെ പോകാൻ പാടില്ല. കാരണം അവനൊരു മുൻനിര ബോളരാണ്. അതിലേക്കാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ബോളർമാർ മികച്ച നായകന്മാരായി മാറുമെന്നും അതിനുള്ള ഉദാഹരണങ്ങളാണ് കപിൽ ദേവും ഇമ്രാൻ ഖാനുമെന്നും ബുംറ പറയുകയുണ്ടായി. പക്ഷേ ഇവർ രണ്ടുപേരും ഓൾ റൗണ്ടർമാരായിരുന്നു എന്നത് ഓർക്കണം. അതിനാലാണ് അവർക്ക് നായകൻ എന്ന നിലയിൽ ഇത്ര വലിയ വിജയങ്ങൾ സ്വന്തമാക്കാൻ സാധിച്ചത്. ഇരുവരും ബോളർമാരായി ടീമിലേക്ക് വന്നവരാണ്. ആ സമയത്ത് അവർ നായകന്മാർ ആയിരുന്നില്ല. അതാണ് ബോളർമാരും ഓൾറൗണ്ടർമാരും തമ്മിലുള്ള വ്യത്യാസം.”- ബാസിത് അലി പറയുന്നു.

Read Also -  2025 ഐപിഎല്ലിലും സഞ്ജു രാജസ്ഥാൻ നായകൻ. സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്.
bumrah and rohit e1707009755996

“ഇവരെപ്പറ്റി മാത്രമല്ല പാറ്റ് കമ്മിൻസിനെ പറ്റിയും ബൂമ്ര സംസാരിക്കുകയുണ്ടായി. കമ്മിൻസ് മികച്ച നായകനാണ് എന്നത് വസ്തുത തന്നെയാണ്. എന്നാൽ വളരെ കുറച്ച് ഫാസ്റ്റ് ബോളർമാർക്ക് മാത്രമേ മികച്ച പരിശീലകനോ മികച്ച നായകനോ ആയി മാറാൻ സാധിക്കുന്നുള്ളൂ. എന്തായാലും ഞാൻ എല്ലാവിധ ആശംസകളും നേരുകയാണ്. ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം ബുംറ ഇന്ത്യയുടെ നായകനാവാനുള്ള സാധ്യതകൾ ഏറെയാണ്.”- ബാസിത് അലി കൂട്ടിച്ചേർക്കുന്നു. ട്വന്റി20 ലോകകപ്പിന് ശേഷം ഇപ്പോൾ വിശ്രമത്തിലാണ് ഇന്ത്യയുടെ പ്രീമിയം പേസ് ബോളർ. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ താരം തിരികെ ടീമിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top