ടി :20 ലോകകപ്പ് ആരവം ആരംഭിക്കും മുൻപ് എല്ലാ ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങളും കിരീടം നേടുവാനായി വളരെ അധികം സാധ്യത കല്പിച്ച ഒരു ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തരായ ഇന്ത്യൻ ടീം സെമി ഫൈനൽ യോഗ്യത അനായാസം നേടുമെന്ന് എല്ലാവരും കരുതിയെങ്കിലും സൂപ്പർ 12 റൗണ്ടിൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ടീമായി വിരാട് കോഹ്ലിയും സംഘവും മാറി കഴിഞ്ഞു. പാകിസ്ഥാനോട് 10 വിക്കറ്റിന്റെ നാണംകെട്ട തോൽവി വഴങ്ങിയ ഇന്ത്യൻ ടീം കിവീസിനോട് എട്ട് വിക്കറ്റിനാണ് തോൽവി വഴങ്ങിയത്. സെമി ഫൈനലിൽ സ്ഥാനം നേടാണമെങ്കിൽ ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം ജയിക്കുകയും ഒപ്പം മറ്റുള്ള ടീമുകൾ ജയപരാജയവും കൂടി കാത്തിരിക്കേണ്ട അവസ്ഥയിലാണ് ടീം ഇന്ത്യ. ആരാധകരുടെ പ്രതീക്ഷകൾ എല്ലാം നശിപ്പിച്ച ടീം ഇന്ത്യക്ക് എതിരെ വ്യാപക വിമർശനം ശക്തമാക്കുകയാണ് മുൻ താരങ്ങൾ.
ഐപിൽ പതിനാലാം സീസൺ കളിച്ച ശേഷം ലോകകപ്പിലേക്ക് എത്തിയ ഇന്ത്യൻ ടീം താരങ്ങളെ പരിഹസിക്കുക ആണ് മുൻ പാക് നായകൻ വസീം ആക്രം.ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ മത്സരങ്ങൾ കളിക്കുന്നതിൽ ഇന്ത്യൻ ടീം കാണിക്കുന്ന മടിയും അലംഭാവവുമാണ് ഈ ഒരു തകർച്ചക്കുള്ള കാരണം.എന്നും കേവലം ഐപിൽ മാത്രം കളിച്ചാൽ മതി എന്നുള്ള ചില താരങ്ങളുടെ ചിന്തയും മാറപെടേണമെന്നാണ് ആക്രം ചൂണ്ടികാണിക്കുന്നത്.
“ലോകകപ്പ് കളിക്കുന്ന ടീമിലെ പലരും തന്നെ അവസാനമായി ഒരു ലിമിറ്റഡ് ഓവർ പരമ്പര കളിച്ചത് മാർച്ചിലാണ്. അതാണ് എല്ലാത്തിന്റെയും തുടക്കം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ലിമിറ്റെഡ് ഓവർ മത്സരങ്ങൾ കളിക്കുന്നതിലെ ഈ അശ്രദ്ധയാണ് ലോകകപ്പ് പോലൊരു വേദിയിൽ തിരിച്ചടിയായി മാറുന്നത്.ഈ ടി :20 ലീഗുകൾ കളിക്കുമ്പോൾ ഒന്നോ രണ്ടോ മികച്ച ബൗളർമാരെ നേരിടാനുള്ള അവസരമാണ് ലഭിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര ടി :20 അങ്ങനെയല്ല. കിവീസിന് എതിരായ മത്സരത്തിൽ രോഹിത് ശർമ്മയെ ഓപ്പണിങ്ങിൽ നിന്നും മാറ്റിയത് അമ്പരപ്പിച്ചു. “വസീം ആക്രം പറഞ്ഞു.