വിരാട് കോഹ്ലി ഒരിക്കലും മികച്ച നായകനല്ല :തുറന്ന് പറഞ്ഞ് മുൻ പാക് താരം

ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ആവേശം എല്ലാ അർഥത്തിലും മുൻപോട്ട് പോകുന്നുണ്ട് എങ്കിലും ഇന്ത്യൻ ടീമിന്റെ തകർച്ചയാണ്‌ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. കിരീടം നേടുവാൻ എല്ലാവരും വളരെ അധികം സാധ്യത കല്പിച്ച വിരാട് കോഹ്ലിയുടെ ടീമും ഇത്തവണ ലോകകപ്പിൽ കളിച്ച ഒരു മത്സരവും ജയിച്ചിട്ടില്ല. പാകിസ്ഥാനോട് ഐസിസി ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായി തോറ്റ ഇന്ത്യൻ ടീം കിവീസ് ടീമിനോട് എട്ട് വിക്കറ്റ് തോൽവിയാണ് നേരിട്ടത്. വമ്പൻ തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും എതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിലും ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നും ഉയരുന്നത്. കൂടാതെ ഇന്ത്യൻ ടീമിന്റെ സെലക്ഷൻ രീതിക്കും എതിരെ മുൻ താരങ്ങൾ അടക്കം ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു. എന്നാൽ കോഹ്ലി ഒരിക്കലും മികച്ച ഒരു ക്യാപ്റ്റനല്ലെന്ന് തുറന്ന് പറയുകയാണിപ്പോൾ മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ.

എന്നാൽ ഇത്തവണ ടി :20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ടി :20 ക്യാപ്റ്റൻസി സ്ഥാനം ഒഴിയുന്ന വിരാട് കോഹ്ലിയെ തനിക്ക് ഒരിക്കലും മികച്ച നായകനായി തോന്നുന്നില്ല എന്നും കനേരിയ തുറന്ന് പറഞ്ഞു.”വിരാട് കോഹ്ലി എക്കാലവും മികച്ച താരമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് മികവിനെ കുറിച്ചോ ടീമിനായി ഫീൽഡിലും എല്ലാം മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഏറെ കഴിവിനെ കുറിച്ചോ പരാതികളില്ല. എന്നാൽ ഒരു ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്ലി ഒരു വലിയ സംഭവമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഗ്രൗണ്ടിൽ എപ്പോഴും ആഗ്ഗ്രെസ്സീവായി കാണപ്പെടുന്ന കോഹ്ലിക്ക്‌ തീരുമാനങ്ങൾ പലതും വളരെ കൃത്യമായി എടുക്കാനുള്ള മികവുണ്ട് എന്നത് ഒരു ചോദ്യമാണ് ” മുൻ പാക് സ്പിന്നർ പരിഹസിച്ചു.

ഈ ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തിൽ താൻ കാണില്ല എന്നത്ഹെഡ് കോച്ച് രവി ശാസ്ത്രിക്ക് അറിയാം. അദേഹത്തെ ലോകകപ്പിൽ കാണുവാനെ ഇല്ല. എല്ലാം നഷ്ടമായി തന്റെ റോൾ കഴിഞ്ഞുവെന്നൊരു തരം ചിന്തയിലാണ് രവി ശാസ്ത്രിയുടെ ഇരിപ്പ്. ഇന്ത്യൻ ടീമിന്റെ ഇത്തരം തുടർ തോൽവികളിൽ ഞാൻ കുറ്റം പറയുക ഇന്ത്യൻ ടീം മാനേജ്മെന്റിനെയും ഒപ്പം പരിശീലകരെയുമാണ് “കനേരിയ തന്റെ അഭിപ്രായം വിശദമാക്കി.