ഐപിൽ പതിനഞ്ചാം സീസണിലെ മോശം ബാറ്റിംഗ് പ്രകടനങ്ങളുടെ പേരിൽ രൂക്ഷ വിമർശനം കേട്ട താരമാണ് ശിഖർ ധവാൻ. ഇന്ത്യൻ ലിമിറ്റെഡ് ഓവർ ടീമിൽ നിന്നും അടക്കം മോശം ഫോമിന്റെ പേരിൽ പുറത്തായ ശിഖർ ധവാൻ ഈ സീസണിൽ പഞ്ചാബ് കിങ്‌സ് ടീമിനായി മിന്നും പ്രകടനവുമായി എത്തുമെന്നാണ് ഇന്ത്യൻ ആരാധകർ അടക്കം വിശ്വസിക്കുന്നത്.
എന്നാൽ സീസണിന്റെ തുടക്കത്തിൽ തന്റെ പതിവ് മികവിലേക്ക് എത്താനായി കഴിയാതെ വിഷമിച്ച ധവാൻ എല്ലാവിധ ചോദ്യത്തിനും ഉത്തരം നൽകുകയാണ്. ചെന്നൈ സൂപ്പർ കിങ്‌സ് എതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ധവാൻ ഐപിൽ റെക്കോർഡും സ്വന്തമാക്കി.
ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പഞ്ചാബ് കിംഗ്സ് ടീമിനായി ശിഖർ ധവാൻ നൽകിയത് അൽപ്പം കരുതലോടെയുള്ള തുടക്കം. വെറും 59 ബോളിൽ 9 ഫോറും രണ്ട് സിക്സും അടക്കം 88 റൺസ് അടിച്ച ശിഖർ ധവാൻ പഞ്ചാബ് കിംഗ്സ് ടോട്ടൽ 180 കടത്തി. തന്റെ കരിയറിലെ ഇരുന്നൂറാം ഐപിൽ മത്സരം കളിച്ച ശിഖർ ധവാൻ നാല്പത്തിയാറാമത്തെ ഫിഫ്റ്റിയാണ് നേടിയത്. അവസാനത്തെ ഓവറുകളിൽ അറ്റാക്കിംഗ് ശൈലിയിൽ ബാറ്റ് വീശിയ ശിഖർ ധവാൻ ഒരുവേള സെഞ്ച്വറിയിലേക്ക് എത്തുമെന്ന് പോലും ആരാധകർ പ്രതീക്ഷിച്ചു
അതേസമയം മത്സരത്തിൽ ഒരു റെക്കോർഡിനും ധവാൻ അർഹനായി. ഐപിൽ ക്രിക്കറ്റിൽ 6000 റൺസ് ക്ലബ്ബിൽ ഇടം നേടിയ താരം ഈ നേട്ടത്തിലേക് എത്തുന്ന രണ്ടാമത്തെ മാത്രം താരമായി മാറി. വിരാട് കോഹ്ലിയാണ് ഐപിഎല്ലിൽ 6000 റൺസ് നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരം. 6402 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലിയാണ് ഈ ലിസ്റ്റിൽ ഒന്നാമൻ. ടി20 യില്‍ 9000 റണ്‍സും ധവാന്‍ പൂര്‍ത്തിയാക്കി.