അമ്പരിപ്പിക്കുന്ന ലുക്കുമായി റിഷി ധവാന്‍ ; കാരണം ഇതാണ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാടത്തില്‍ ചെന്നെ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സ് 188 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. 88 റണ്‍സ് നേടിയ ശിഖാര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറിയാണ് പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

മത്സരത്തില്‍ സീസണില്‍ ഇതാദ്യമായി റിഷി ധവാന് അവസരം ലഭിച്ചു. മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ പവര്‍പ്ലേയില്‍ പന്തേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ശിവം ഡൂബയെ ക്ലീന്‍ ബൗള്‍ഡാക്കി പഞ്ചാബിനു മികച്ച തുടക്കം നല്‍കി.

a35024ed 609e 406e 86f8 748957855101

മത്സരത്തില്‍ ബോള്‍ ചെയ്യാന്‍ റിഷി ധവാന്‍ എത്തിയത് തലയും മുഖവും കവര്‍ ചെയ്താണ്. എന്തുകൊണ്ടാണ് സുരക്ഷാകവചമൊരുക്കി റിഷി ധവാന്‍ എത്തിയത് എന്ന് സംശയമുണര്‍ന്നു. പരിശീലനത്തിനിടെ റിഷി ധവാന് മൂക്കിനു പരിക്കേറ്റ താരത്തിനു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. മൂക്കിനു കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കാനാണ് ഈ സംവിധാനം റിഷി ധവാന്‍ ഉപയോഗിച്ചത്.

രഞ്ജി ട്രോഫി ടൂര്‍ണമെന്‍റിനിടെയാണ് താരത്തിനു പരിക്കേറ്റത്. ഇപ്പോഴിതാ പരിക്കില്‍ നിന്നും മുക്തനായി അഞ്ച് വര്‍ഷത്തിനു ശേഷം ഇതാദ്യമായി വിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. മെഗാ ലേലത്തില്‍ 55 ലക്ഷം രൂപക്കാണ് റിഷി ധവാനെ പഞ്ചാബ് സ്വന്തമാക്കിയത്.