ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ എല്ലാം വളരെ അധികം നിരാശകൾ സമ്മാനിച്ചു ടി :20 ലോകകപ്പ് അവസാനിക്കുമ്പോൾ പുതിയ ഒരു തുടക്കം കൂടി ഇന്ത്യൻ ടീമിൽ ഇനി കാണുവാൻ സാധിക്കും. കൂടാതെ ടി :20 ക്യാപ്റ്റൻസിയിൽ നിന്നുള്ള വിരാട് കോഹ്ലിയുടെ പടിയിറക്കവും കോച്ചായി രാഹുൽ ദ്രാവിഡിന്‍റെ വരവും എല്ലാം ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്.
ടി :20 ലോകകപ്പിലെ കിരീടം ഇത്തവണ നേടുമെന്ന് എല്ലാവരും തന്നെ പ്രതീക്ഷിച്ച ടീം ഇന്ത്യക്ക് ഒരുവേള സൂപ്പർ 12 റൗണ്ടിൽ നിന്നും സെമിയിലേക്ക് പോലും മുന്നേറാൻ സാധിച്ചില്ല എന്നത് ആരാധകർക്ക് പോലും തന്നെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ കോഹ്ലിക്ക് പകരം രോഹിത് ശർമ്മ ടി :20 ഫോർമാറ്റിൽ ക്യാപ്റ്റനായി എത്തുമ്പോൾ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കുന്നവർ ധാരാളമാണ്.
എന്നാൽ പതിവായി ഇന്ത്യൻ ടീമിൽ നാം കണ്ടിട്ടില്ലാത്ത സ്പ്ലീറ്റ് ക്യാപ്റ്റൻസി എത്ര താരത്തിൽ ദോഷങ്ങൾ സൃഷ്ടിക്കും എന്നുള്ള ചോദ്യവും ശക്തമാണ്.ഇപ്പോൾ ഇക്കാര്യം തുറന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ ഓപ്പണർ സൽമാൻ ബട്ട്. രോഹിത് ശർമ്മ ടി :20 ക്യാപ്റ്റനായി എത്തുമ്പോൾ മറ്റൊരു ലിമിറ്റെഡ് ഓവർ ഫോർമാറ്റായ ഏകദിനത്തിൽ വിരാട് കോഹ്ലി തന്നെ നായകനായി തുടരുന്ന സാഹചര്യമാണ് ബട്ട് ചോദ്യം ചെയ്യുന്നത്. രോഹിത്തും കോഹ്ലിയും തമ്മിലുള്ള ചില തർക്കങ്ങൾ വർധിക്കാൻ ഇത് കാരണം ആയി മാറുമോയെന്നും ബട്ട് ഇപ്പോൾ വിശദീകരിക്കുന്നു.
“വിരാട് കോഹ്ലിയും രോഹിത്തും ഇന്ത്യൻ ടീമിന്റെ പ്രധാന ഘടകങ്ങളാണ്. എല്ലാ മികവും ടീമിനായി മൂന്ന് ഫോർമാറ്റിലും പുറത്തെടുക്കുന്ന സ്റ്റാർ താരങ്ങൾ. അവർ രണ്ട് ആശയങ്ങൾ പിന്തുടരുന്ന താരങ്ങൾ തന്നെയാണ്.രണ്ട് പേരും 2 തരം താരങ്ങളാണ്. അതിനാൽ തന്നെ ചില പ്രശ്നങ്ങൾ സംഭവിച്ചേക്കാം. ഒപ്പം അവരുടെ ഇടയിലുള്ള ആശയവ്യത്യാസം നമുക്ക് കാണാം എങ്കിലും ഇരുവരും ഏറെ അഡ്ജസ്റ്റ്മെന്റുകൾ നടത്തിയാണ് കരിയറിൽ മുൻപോട്ട് പോകുന്നത്.പല എതിർ അഭിപ്രായങ്ങൾ സംഭവിക്കാം എങ്കിലും അതിനുള്ള സാധ്യതകൾ പക്ഷേ കുറവാണ്. ” സല്‍മാന്‍ ബട്ട് പറഞ്ഞു