സെലക്ടർമാർ ക്രിക്കറ്റിനെ കുറിച്ച് അറിയാവുന്നവരാകണം :വിമർശിച്ച് ഇയാൻ ബിഷപ്പ്

ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇത്തവണ ഏറ്റവും അധികം കിരീടം സാധ്യതകൾ കൽപ്പിക്കപ്പെട്ട ടീമാണ് വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടീം. എല്ലാ അർഥത്തിലും എതിരാളികൾക്ക്‌ മുൻപിൽ തോൽവി ആയി മാറിയ ഇന്ത്യൻ ടീം രൂക്ഷമായ വിമർശനമാണ് ക്രിക്കറ്റ്‌ ലോകത്ത് നിന്നും കേൾക്കേണ്ടി വന്നത്. ടീം സെലക്ഷനിലെ പാളിച്ചകളും തെറ്റായ ടീം കോമ്പിനേഷൻ എല്ലാ തോൽവിക്കുള്ള കാരണമായി പല മുൻ താരങ്ങളും ചൂണ്ടികാട്ടി. കൂടാതെ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിക്കും എതിരെ ആക്ഷേപങ്ങൾ കൂടി ഉയർന്ന് കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഈ ഒരു വിഷയത്തിൽ വളരെ അധികം ശ്രദ്ധേയ അഭിപ്രായവുമായി എത്തുകയാണ് മുൻ വെസ്റ്റ് ഇൻഡീസ് താരമായ ഇയാൻ ബിഷപ്പ്. ടീമുകളെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മിറ്റിക്ക്‌ ഫോർമാറ്റുകളെ കുറിച്ചെല്ലാം വ്യക്തമായ ബോധ്യമുള്ളത് നല്ലതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി

“ടി :20 ക്രിക്കറ്റിൽ അടക്കം ഇന്ന് വളരെ വേഗത്തിലാണ്‌ മാറ്റങ്ങൾ വരുന്നത്. നാം അത്‌ കാണുന്നുമുണ്ട്.എന്നാൽ മിക്ക ടീമുകളുടെയും സെലക്ഷൻ പ്രക്രിയയിൽ അതെല്ലാം നാം കാണുന്നില്ല. പക്ഷേ ഈ ടി :20 ലോകകപ്പ് നൽകുന്ന വലിയ ഒരു പാഠം അതാണ്‌.ഒരുപക്ഷെ ടീമുകൾ സെലക്ഷൻ പാളിയാൽ ആ ടൂർണമെന്റ്, നിർണായക മത്സരങ്ങൾ എല്ലാം ഏത് പ്രധാന ടീമായാലും തോൽക്കും. ഈ ലോകകപ്പ് നമുക്ക് അത്‌ വിശദമായി കാണിച്ചുതരുന്നുണ്ട്.”മുൻ വിൻഡീസ് താരം നിരീക്ഷിച്ചു.

images 2021 11 14T133203.601

“എന്റെ ഒരു കാഴ്ചപാടിൽ അടുത്തിടെ ടി :20 ടീമിനെ നയിച്ച ഒരു നായകനോ കോച്ചോ ടി :20 ടീമുകളെ സെലക്ഷൻ ചെയ്യുന്ന സമയങ്ങളിൽ പാനലിലുള്ളത് നല്ലതാണ്.ടി :20യുടെ ചരിത്രവും അതാണ്‌ നമ്മളെ പലവിധ തവണയായി തെളിയിച്ചതാണ്.”ഇയാൻ ബിഷപ്പ് തുറന്നുപറഞ്ഞു. അതേസമയം ഇന്ത്യൻ ടി :20 ടീമിനെ തിരഞ്ഞെടുത്ത സെലക്ഷൻ കമ്മിറ്റിയിൽ പലരും തന്നെ ടി :20 ക്രിക്കറ്റ്‌ കളിച്ചിട്ടുമില്ല എന്നത് ഈ അഭിപ്രായത്തിനൊപ്പം നിർണായകമായി മാറുകയാണ്.