ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഈ വിക്കറ്റിൽ നന്നായി ബാറ്റ് ചെയ്യാമായിരുന്നു; ഇന്ത്യൻ ബാറ്റ്സ്മാൻമാരെ രൂക്ഷമായി വിമർശിച്ച് നായകൻ രോഹിത് ശർമ.

0
3

ഓസ്ട്രേലിയ രണ്ടാം ഏകദിന മത്സരത്തിൽ ഇന്നലെ ഇന്ത്യ നാണംകെട്ട പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 117 റൺസിന് പുറത്തായപ്പോൾ ഓസ്ട്രേലിയ അത് വിക്കറ്റുകൾ ഒന്നും നഷ്ടപ്പെടുത്താതെ അനായാസം മറികടന്നു. മത്സരത്തിലെ ഒരു ഘട്ടത്തിൽ പോലും ഓസ്ട്രേലിയക്ക് വെല്ലുവിളി ഉയർത്തുവാൻ ഇന്ത്യക്ക് സാധിച്ചില്ല.

പന്ത് കൊണ്ട് സ്റ്റാർക്കും ബാറ്റ് കൊണ്ട് ട്രാവിസ് ഹെഡും മിച്ചൽ മാർഷും തകർത്തപ്പോൾ ഇന്ത്യക്ക് നോക്കി നിൽക്കുവാനെ കഴിഞ്ഞുള്ളൂ. ഇപ്പോഴിതാ ഇന്ത്യ നായകൻ രോഹിത് ശർമയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയുന്നത്. മോശപ്പെട്ട ഇന്ത്യൻ ബാറ്റിംഗിനെ ആണ് നായകൻ രോഹിത് ശർമ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

images 2023 03 20T100439.924

117 റൺസിന്റെ വിക്കറ്റ് അല്ലായിരുന്നു ഇത് എന്നും ഇവിടെ കൂടുതൽ മെച്ചപ്പെട്ട ബാറ്റിംഗ് കാഴ്ചവെക്കാമായിരുന്നു എന്നുമാണ് രോഹിത് ശർമ പറഞ്ഞത്. വിക്കറ്റുകൾ അടിക്കടി വീണതിനാൽ വേണ്ടപ്പെട്ട റൺസ് സ്കോർബോർഡിൽ കൊണ്ടുവരുവാൻ തങ്ങൾക്ക് സാധിച്ചില്ല എന്നും രോഹിത് ശർമ്മ പറഞ്ഞു. 30-35 റൺസ് വേഗത്തിൽ കോഹ്ലിയുടെ കൂടെ നേടിയെങ്കിലും താൻ പുറത്തായപ്പോൾ വിക്കറ്റുകൾ കൂടുതൽ നഷ്ടമായത് തിരിച്ചടിയായി എന്നും രോഹിത് പറഞ്ഞു.

images 2023 03 20T095430.914 1

ഓസ്ട്രേലിയയുടെ സ്റ്റാർക്കിന്റെ പ്രകടനത്തെ രോഹിത് ശർമ അഭിനന്ദിച്ചു. സ്റ്റാർക്ക് ഗുണമേന്മയുള്ള ബൗളർ ആണെന്നും ഇത്തരം പ്രകടനം ഓസ്ട്രേലിയക്കായി വർഷങ്ങളോളം പുറത്തെടുക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. സ്റ്റാർക്കിന്റെ 5 വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here