നാണംകെട്ട തോൽവിയിലൂടെ വലിയ ഒരു നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ

images 2023 03 20T095430.914

ഇന്നലെ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നാണംകെട്ട പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ഇന്നലത്തെ പരാജയം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ നേടിയ ഏറ്റവും മോശം പരാജയങ്ങളിൽ ഒന്നാകും. ഇന്ത്യ ഇത്ര വലിയ പരാജയം ശേഷിക്കുന്ന പന്തുകൾ കണക്കാക്കിയാൽ നേരിട്ടിട്ടില്ല.


ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം 234 പന്തുകൾ അവശേഷിക്കെയാണ് ഓസ്ട്രേലിയ മറികടന്നത്. ഓസ്ട്രേലിയൻ ഓപ്പണർമാരായ ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവരാണ് ഇന്ത്യക്ക് ഇത്തരം ഒരു വലിയ പരാജയം സമ്മാനിച്ചത്. ഇരുവരും അർദ്ധ സെഞ്ചുറി നേടിയിരുന്നു.

images 2023 03 20T095620.913


ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം 11 ഓവറിലാണ് ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ ഓസ്ട്രേലിയ മറികടന്നത്. ഇന്ത്യൻ ബൗളർമാർക്കെതിരെ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ഒരു ദയയും കാണിച്ചില്ല. 5 സിക്സറുകളും 16 ഫോറുകളും ആണ് ഇന്ത്യൻ ബൗളർമാർക്കെതിരെ ഓസ്ട്രേലിയ നേടിയത്.

images 2023 03 20T095614.381

ഇന്നലത്തെ പരാജയത്തോടെ ന്യൂസിലാൻഡിനെതിരെ 2019ൽ 212 പന്തുകൾ അവശേഷിക്ക് തോറ്റ ഇന്ത്യയുടെ കഥയാണ് പഴങ്കഥയായത്. ഇന്നലത്തെ വിജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയുടെ ഒപ്പം എത്തുവാൻ ഓസ്ട്രേലിയക്ക് സാധിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.

See also  "ബട്ലർ കളി ജയിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ അത്ഭുതപ്പെട്ടേനെ"- പ്രശസയുമായി ബെൻ സ്റ്റോക്സ്.
Scroll to Top