ബട്ലറും സൂര്യയുമല്ല, എന്റെ 175 റണ്‍സ് റെക്കോർഡ് അവൻ തകർക്കും. ഗെയ്ൽ പറയുന്നു

gayle and chahal

ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച വെടിക്കെട്ട് വീരനാണ് ക്രിസ് ഗെയ്ൽ. അന്താരാഷ്ട്ര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും യാതൊരു മടിയുമില്ലാതെ അടിച്ചു തകർക്കാനുള്ള ഗെയിലിന്റെ കഴിവ് അയാളെ വ്യത്യസ്തനാകുന്നു. ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും അസ്ഥിരമായ പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നെങ്കിലും ട്വന്റി20യിൽ ഗെയ്ൽ എന്നും യൂണിവേഴ്സ് ബോസ് തന്നെയായിരുന്നു. തന്റെ കരിയറിൽ 462 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗെയിൽ 14562 റൺസ് ആണ് നേടിയിട്ടുള്ളത്. 22 ട്വന്റി20 സെഞ്ച്വറികളും ഗെയ്ൽ സ്വന്തമാക്കിയിട്ടുണ്ട്.

ഒരു ട്വന്റി20 മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് നിലവിൽ ഗെയ്ലിന്റെ പേരിലാണ്. ഐപിഎല്ലിൽ പൂനെ വാരിയേഴ്സിനെതിരെ 66 പന്തുകളിൽ നേടിയ 175 റൺസാണ് ഗെയിലിനെ ഈ റെക്കോർഡിന് യോഗ്യനാക്കിയത്. ട്വന്റി20 ക്രിക്കറ്റിൽ മറ്റൊരാൾ ഗെയിലിന്റെ ഈ 175 റൺസ് റെക്കോർഡ് മറികടക്കുമോ എന്നത് സംശയമാണ്. എന്നാൽ ഈ റെക്കോർഡ് മറികടക്കാൻ കഴിവുള്ള ഒരാളെ ചൂണ്ടിക്കാട്ടിരിക്കുകയാണ് ക്രിസ് ഗെയ്ൽ ഇപ്പോൾ.

Chris Gayle 1

പലരും ഈ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള കളിക്കാരുടെ ലിസ്റ്റിൽ പെടുത്തിരിക്കുന്നത് ജോസ് ബട്ലറെയും സൂര്യകുമാർ യാദവിനെയുമൊക്കെയാണ്. എന്നാൽ ഗെയിലിന്റെ അഭിപ്രായത്തിൽ ഈ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള ക്രിക്കറ്റർ കെ എൽ രാഹുലാണ്. രാഹുലിനൊപ്പം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനായും പഞ്ചാബ് കിംഗ്സിനായും കളിച്ച പരിചയം ഗെയിലിനുണ്ട്. ഈ സമയത്തെ രാഹുലിന്റെ പ്രകടനങ്ങൾ കണക്കിലെടുത്താണ് ക്രിസ് ഗെയ്ലിന്റെ ഈ പ്രവചനം.

See also  "ധോണിയുടെ ആ 3 സിക്സറുകളാണ് മത്സരത്തിൽ വിജയിപ്പിച്ചത്"-  ഋതുരാജിന്റെ വാക്കുകൾ.
rahul and chris gayle

“അങ്ങനെ ഒരാൾക്ക് ആ റെക്കോർഡ് തകർക്കാൻ സാധിച്ചാൽ അത് കെഎൽ രാഹുലിനാവും എന്നാണ് ഞാൻ കരുതുന്നത്. അയാളുടെ ദിവസം അയാൾക്കത് സാധിക്കും. അയാൾ വമ്പൻ സ്കോർ നേടാനുള്ള അയാളുടെ കഴിവിൽ വിശ്വസിക്കുന്നു എന്ന് ഞാൻ കരുതുന്നില്ല. പക്ഷേ എന്നെങ്കിലും ആ തരത്തിൽ വെടിക്കെട്ട് മനോഭാവത്തോടെ ബാറ്റ് ചെയ്യാൻ തയ്യാറായാൽ അയാൾക്ക് ആ റെക്കോർഡ് തകർക്കാൻ സാധിക്കും. കാരണം 15 മുതൽ 20 വരെയുള്ള ഓവറുകളിൽ രാഹുൽ അപകടകാരിയായ ഒരു ബാറ്ററാണ്. അവസാന ഓവറുകളിൽ രാഹുൽ പലപ്പോഴും അയാളുടെ ഉഗ്രരൂപത്തിൽ എത്തുന്നു. അയാൾക്ക് മികച്ച ഒരു തുടക്കം ലഭിച്ച്, ഒരു സെഞ്ച്വറി നേടാനായെങ്കിൽ ഉറപ്പായും അയാൾക്ക് 175 റൺസ് എന്നത് മറികടക്കാൻ സാധിക്കും.”- ഗെയ്ൽ പറയുന്നു.

നിലവിൽ ട്വന്റി20 ക്രിക്കറ്റിൽ 175 റൺസ് എന്ന വ്യക്തിഗത സ്കോർ മറികടക്കാൻ മറ്റൊരു ബാറ്റർക്കും സാധിച്ചിട്ടില്ല. 172 റൺസ് നേടിയ ആരോൺ ഫിഞ്ച്, 162 റൺസ് നേടിയ മാസക്കാഡ്സ, 158 റൺസ് നേടിയ മക്കല്ലം എന്നിവരാണ് ഈ ലിസ്റ്റിൽ ഗെയിലിന്റെ പിന്നിലുള്ളവർ. 2023 ഐപിഎൽ സീസണിൽ ഈ റെക്കോർഡ് ആരെങ്കിലും മറികടക്കും എന്ന പ്രതീക്ഷയിലാണ് ക്രിസ് ഗെയിൽ.

Scroll to Top