ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയിയെ നിർണ്ണയിക്കുന്ന അവസാന ടെസ്റ്റിന് ഇന്നലെ തുടക്കം കുറിച്ചപ്പോൾ ഒന്നാം ദിനത്തിൽ കയ്യടികൾ നേടിയത് വിക്കെറ്റ് കീപ്പർ റിഷാബ് പന്ത്. ഒന്നാം ദിനം ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി റിഷാബ് പന്ത് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോൾ ശക്തമായ സ്കോറിലേക്ക് കുതിക്കുകയാണ് ടീം ഇന്ത്യ. വെറും 111 ബോളിൽ 20 ഫോറും 4 സിക്സും അടക്കം 146 റൺസ് അടിച്ച താരം വേഗതയേറിയ ടെസ്റ്റ് സെഞ്ച്വറി എന്നുള്ള നേട്ടത്തിൽ സാക്ഷാൽ ധോണിയെ വരെ പിന്നിലാക്കി. കൂടാതെ അപൂർവ്വമായ അനേകം നേട്ടങ്ങൾ സ്വന്തം പേരിൽ കുറിക്കാനും പന്തിന് കഴിഞ്ഞു.
അതേസമയം ഇന്നലെ മത്സരശേഷം തന്റെ ഈ ഒരു സ്പെഷ്യൽ ഇന്നിങ്സിനെ കുറിച്ച് റിഷാബ് പന്ത് മനസ്സ് തുറന്നു. ഇംഗ്ലണ്ട് തനിക്ക് എന്നും മികച്ച ഒരു ടീമാണ് എന്നും പറഞ്ഞ റിഷാബ് പന്ത് തന്റെ പ്ലാനുകളെ കുറിച്ചും വിശദമാക്കി.
“ഇംഗ്ലണ്ട് മികച്ച ഒരു ടീമാണ്. പക്ഷേ ഞാൻ അതിനെ കുറിച്ചു ഒന്നും തന്നെ ചിന്തിക്കാറില്ല. ഞാൻ എല്ലാ കളിയിലും എന്റെ നൂറ് ശതമാനം നൽകാനായി ആഗ്രഹിക്കുന്ന ഒരാളാണ്. ”ഞാൻ കളിക്കുന്ന ക്രിക്കറ്റിലാണ് എന്റെ ശ്രദ്ധ. കുട്ടിക്കാലം മുതൽ, എന്റെ പരിശീലകൻ താരക് സാർ എന്നോട് പറഞ്ഞു, നിങ്ങൾക്ക് അടിക്കാന്‍ കഴിയും, പക്ഷേ നിങ്ങളുടെ പ്രതിരോധത്തിലും ശ്രദ്ധിക്കണം, ടെസ്റ്റ് ക്രിക്കറ്റിൽ ഡിഫന്‍സ് പ്രധാനമാണ്. പ്രതിരോധിക്കണമെന്ന് തോന്നുന്നുവെങ്കിൽ, ഞാൻ ഡിഫന്‍റ് ചെയ്യും, എനിക്ക് ബോള്‍ അടിക്കാൻ കഴിയുമെന്ന് തോന്നുന്നുവെങ്കിൽ, ഞാൻ ബോള്‍ ഹിറ്റ് ചെയ്യും. ബൗളർ നന്നായി പന്തെറിയുകയാണെങ്കിൽ, അദ്ദേഹത്തിന് ബഹുമാനം നൽകുന്നത് ഒരു നല്ല ലക്ഷണമാണ്. ” റിഷഭ് പന്ത് പറഞ്ഞു
“പ്രത്യേകിച്ച് ഇംഗ്ലണ്ട് പോലെയുള്ള സാഹചര്യങ്ങളിൽ, ബൗളർ നന്നായി പന്തെറിയുന്നുവെന്ന് നിങ്ങൾക്കറിയാം, അപ്പോൾ അവന്റെ ലൈനും ലെങ്തും ശല്യപ്പെടുത്തുന്നത് പ്രധാനമാണ്. ബൗളർ മാനസികമായി അസ്വസ്ഥനാകാൻ ഞാൻ അതേ രീതിയിൽ കളിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു. ഒരു കളിക്കാരൻ എന്ന നിലയിൽ. , ഞാൻ എന്റെ 100 ശതമാനം നൽകാൻ നോക്കുന്നു, എനിക്ക് മറ്റൊരു ഷോട്ട് പരീക്ഷിക്കാനോ പന്ത് അടിക്കാനോ അത് അവിടെയുണ്ടെന്ന് എനിക്ക് തോന്നുന്നുവെങ്കിൽ, ഞാൻ അങ്ങനെ ചെയ്യും ” റിഷഭ് തന്‍റെ കളി ശൈലി വെളിപ്പെടുത്തി.