25 വയസ്സുപോലും ആയിട്ടില്ലാ ! ഇപ്പൊഴേ എക്കാലത്തേയും മികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പദവിയില്‍ എത്തി ; പ്രശംസയുമായി ആകാശ് ചോപ്ര

ടെസ്റ്റ് ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററാണ് ഋഷഭ് പന്തെന്ന് പറഞ്ഞ് ക്രിക്കറ്റ് കമന്റേറ്ററും മുൻ ക്രിക്കറ്റ് താരവുമായ ആകാശ് ചോപ്ര. 24 കാരനായ റിഷഭ് പന്ത് 111 പന്തിൽ നിന്ന് 146 റൺസ് നേടി. 19 ബൗണ്ടറികളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (83 നോട്ടൗട്ട്) ആറാം വിക്കറ്റിൽ 222 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.

“ടെസ്റ്റുകളിൽ” ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ് ഋഷഭ് പന്ത്, അദ്ദേഹത്തിന് ഇതുവരെ 25 വയസ്സ് പോലും ആയിട്ടില്ല. വെറും 30 മത്സരങ്ങളിൽ നിന്ന് അദ്ദേഹം കളിച്ച ടെസ്റ്റ് മത്സരങ്ങളുടെ നിർണ്ണായക ഇന്നിംഗ്‌സുകളുടെ എണ്ണം സെൻസേഷണൽ ആണ്,” ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

ആദ്യ ദിനം ഇന്ത്യ 27.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റൺസിൽ നിന്നുമായിരുന്നു ഇന്ത്യ കരകയറിയത്. ആറാം വിക്കറ്റായി റിഷഭ് പന്ത് മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 320 ആയിരുന്നു. റിഷഭ് പന്ത് ആക്രമണ ക്രിക്കറ്റ് കാഴ്ച്ചവച്ചപ്പോള്‍ ജഡേജ മികച്ച പിന്തുണയാണ് നല്‍കിയത്.

341994

ടെസ്റ്റ് ക്രിക്കറ്റർ എന്ന നിലയിലുള്ള ജഡേജയുടെ വളർച്ച പ്രശംസനീയമാണെന്നും ചോപ്ര കൂട്ടിച്ചേർത്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ പൊരുതാനും ടെക് നിക്കില്‍ വിശ്വസിക്കാനുള്ള ജഡേജയുടെ കാര്യം എടുത്ത് പറഞ്ഞ ചോപ്ര, മികച്ച പ്രകടനം നടത്തിയതിനു അഭിനന്ദിച്ചു.

341976

കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനായി വെറ്ററൻ ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും മാത്യു പോട്ട്സ് രണ്ട് വിക്കറ്റും വീഴ്ത്തി. ബെൻ സ്റ്റോക്സും ജോ റൂട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജഡേജ (83) മുഹമ്മദ് ഷാമി (0) എന്നിവരാണ് ക്രീസില്‍