തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച സെഞ്ചുറി. റെക്കോഡുകളുമായി റിഷഭ് പന്ത്

rishab vs England century scaled

ഇന്ത്യ : ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിന് ആവേശകരമായ തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചപ്പോൾ തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റിങ് നിര നേരിട്ടത് വമ്പൻ തകർച്ച. രോഹിത് ശർമ്മയുടെ അഭാവത്തിൽ എത്തിയ ഗിൽ :പൂജാര സഖ്യത്തെ ജെയിംസ് അൻഡേഴ്സൺ തകർത്തപ്പോൾ ശേഷം എത്തിയ ഹനുമാ വിഹാരി, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവരും അതിവേഗം പുറത്തായി. ഒരു ഘട്ടത്തിൽ അഞ്ചിന് 98 റൺസ്‌ എന്നുള്ള നിലയിൽ തകർന്ന ഇന്ത്യൻ ടീമിനെ രക്ഷിച്ചത് ആറാം വിക്കറ്റിൽ ഒന്നിച്ച റിഷാബ് പന്ത് : ജഡേജ സഖ്യം ആണ്. ഇരുവരും റെക്കോർഡ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഇന്ത്യക്കായി തന്റെ അഞ്ചാം ടെസ്റ്റ്‌ സെഞ്ച്വറി അടിച്ചാണ് റിഷാബ് പന്ത് പുറത്തായത്

തന്റെ അഞ്ചാം ടെസ്റ്റ്‌ സെഞ്ച്വറിയിലേക്ക് വെറും 89 ബോളിൽ എത്തിയ റിഷബ് പന്ത് ഇംഗ്ലണ്ട് ബൗളിംഗ് നിരയെ സമ്മർദ്ദത്തിലാക്കി. കൂടാതെ അതിവേഗം സ്കോർ ഉയർത്താനും റിഷാബ് പന്ത് : ജഡേജ ജോഡിക്ക് കഴിഞ്ഞു.146 റൺസ് നേടിയ റിഷാബ് പന്ത് വമ്പൻ ഷോട്ടിനു ശ്രമിച്ചാണ് ജോ റൂട്ടിന്‍റെ ബോളിൽ മടങ്ങിയത്. നിരവധി റെക്കോർഡുകളാണ് തന്‍റെ ഇന്നിംഗ്സിലൂടെ പന്ത് നേടിയത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
rishab saviour

കൂടാതെ ഈ ഗ്രൗണ്ടിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് റിഷാബ് പന്ത്. നേരത്തെ സച്ചിൻ, വിരാട് കോഹ്ലി എന്നിവരാണ് ഇതിന് മുൻപ് ഈ ഗ്രൗണ്ടിൽ ടെസ്റ്റ്‌ സെഞ്ച്വറി നേടിയിട്ടുള്ളത്.അതേസമയം ടെസ്റ്റ്‌ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അതിവേഗം 2000 റൺസ്‌ നേട്ടത്തിലേക്ക് എത്തിയ പ്രായം കുറഞ്ഞ വിക്കെറ്റ് കീപ്പർ എന്നുള്ള നേട്ടത്തിനും റിഷാബ് പന്ത് അവകാശിയായി.മറ്റൊരു രസകരമായ നേട്ടം എന്തെന്നാൽ ഒരു ടെസ്റ്റ്‌ പരമ്പരയുടെ അവസാന ടെസ്റ്റിൽ നാലാമത്തെ തവണയാണ് റിഷാബ് പന്ത് സെഞ്ച്വറി നേടുന്നത്.

MS Dhoni. PC AP

കൗണ്ടര്‍ അറ്റാക്കിങ്ങ് പ്രകടനം കളിച്ച താരം 89 പന്തിലാണ് സെഞ്ചുറി നേടിയത്. ഇതോടെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് പിറന്നത്. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2006 ല്‍ പാക്കിസ്ഥാനെതിരെ മഹേന്ദ്ര സിങ്ങ് ധോണിയുടെ 93 ബോള്‍ സെഞ്ചുറിയാണ് മറികടന്നത്.

ഇംഗ്ലണ്ടിൽ രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന റെക്കോർഡ് റിഷഭ് പന്ത് സ്വന്തമാക്കി. ആദം ഗിൽക്രിസ്റ്റ് അടക്കമുള്ള 14 വിക്കറ്റ് കീപ്പർമാർ ഇംഗ്ലണ്ട് മണ്ണിൽ ഒരു സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ആർക്കും തന്നെ രണ്ടാം സെഞ്ചുറി ഇംഗ്ലണ്ടിൽ നേടുവാൻ സാധിച്ചിട്ടില്ല

Scroll to Top