ലോകത്തിലെ ഏറ്റവും വലിയ ടി:20 ഫ്രാഞ്ചൈസി ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ വരെ എത്തിക്കഴിഞ്ഞു .ഇത്തവണത്തെ ഐപിൽ താരങ്ങൾക്കിടയിലെ കോവിഡ് വ്യാപനം കാരണം ബിസിസിഐ ഒരു അറിയിപ്പ് ഉണ്ടാകും വരെ പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ് .സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിലെ പ്രധാന താരമാണ് ജോസ് ബട്ട്ലർ .സീസണിൽ തന്റെ കരിയറിലെ ആദ്യ ഐപിൽ സെഞ്ച്വറി നേടിയ ബട്ട്ലർ ഐപിഎല്ലില്‍ തന്‍റെ എക്കാലത്തേയും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് .ബട്ട്ലർ തിരഞ്ഞെടുത്ത ഐപിൽ ഇലവനിൽ ഏഴ് ഇന്ത്യൻ താരങ്ങൾ ഇടം കണ്ടെത്തി .
സ്റ്റാർ ബാറ്സ്മാന്മാരായ രോഹിത് ,വിരാട് കോഹ്ലി ,ഡിവില്ലേഴ്‌സ് ,പൊള്ളാർഡ് എന്നിവർ ടീമിലുണ്ടെങ്കിലും ബട്ട്ലർ തന്റെ ടീമിന്റെ നായകനായി തിരഞ്ഞെടുത്തത് ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ തന്നെയാണ് ജോസ് ബട്‌ലര്‍, എ ബി ഡിവില്ലിയേഴ്‌സ്, കീറോണ്‍ പൊള്ളാര്‍ഡ് ലസിത് മലിംഗ എന്നിവർ വിദേശ താരങ്ങളായി ടീമിൽ ഇടം നേടി . ബട്ട്ലറിനൊപ്പം മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്ത ഓപ്പണർ രോഹിത് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ മൂന്നാം നമ്പറിൽ കോഹ്ലി ബാറ്റിങിനിറങ്ങും .
ഡിവില്ലേഴ്‌സ് ,ധോണി ,പൊള്ളാർഡ് എന്നിവർ മധ്യനിര ബാറ്റിങ്ങിൽ വലിയ കരുത്താകുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് താരം ജഡേജ ആൾറൗണ്ടറായി എത്തുന്നു .ഭുവനേശ്വർ കുമാർ ,മലിംഗ , ബുംറ എന്നിവർ ടീമിന്റെ പേസ് ബൗളിംഗ് നിയന്ത്രിക്കുമ്പോൾ വെറ്ററൻ സ്പിൻ ബൗളർ ഹർഭജൻ സിംഗ് ഇലവനിൽ ഏക സ്പിന്നറായി .ഐപിഎല്ലില്‍ 163 മത്സരങ്ങളില്‍ 150 വിക്കറ്റ് നേടിയിട്ടുള്ള ഹർഭജൻ ഇപ്പോൾ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഭാഗമാണ് .