ലോകത്തിലെ മികച്ച ബാറ്റ്സ്മാൻ കോഹ്ലി തന്നെ : ഒടുവിൽ സമ്മതിച്ച് ടിം പെയിൻ

ജനുവരിയിൽ ഏറെ ആവേശത്തോടെ  അവസാനിച്ച ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് പ്രേമികൾക്ക് മനോഹര വിരുന്നാണ് ഒരുക്കിയത് .  ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഇന്ത്യ 2-1 പരമ്പര സ്വന്തമാക്കി ഐതിഹാസിക വിജയം നേടി .ഗാബ്ബയിൽ നടന്ന അവസാന ടെസ്റ്റിൽ യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യൻ ടീം ജയം സ്വന്തമാക്കിയപ്പോൾ സ്വന്തം മണ്ണിൽ ഓസീസ് ടീമിനത് കനത്ത തിരിച്ചടിയായി .ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവി ഓസ്‌ട്രേലിയൻ ടെസ്റ്റ് നായകൻ ടിം പെയിനും വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്‌ . ഏറെ വൈകാതെ പെയിനിന്റെ ക്യാപ്റ്റൻ പദവി നഷ്ടമാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

അതേസമയം ഭാര്യ അനുഷ്‌കയുടെ പ്രസവവുമായി ബന്ധപെട്ട്  ആദ്യ ടെസ്റ്റിന് ശേഷം സ്ഥിരം നായകൻ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയിരുന്നു . ഇപ്പോൾ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാനെന്ന വിശേഷണം നേടിയ കോഹ്ലിയെ പരമ്പരക്ക് മുന്നോടിയായി നായകൻ ടിം  പെയിനടക്കം ഓസീസ് ബൗളർമാർ വെല്ലുവിളിച്ചത് വളരെയേറെ വാർത്തയായിരുന്നു .എന്നാൽ ഇപ്പോൾ ഇന്ത്യൻ താരം വിരാട് കോഹ്ലിയെ വാനോളം പ്രശംസിക്കുകയാണ് ടിം പെയിൻ .ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് പെയിൻ ഇന്ത്യൻ നായകനെ വിശേഷിപ്പിച്ചത് .

കോഹ്ലിയെ തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ കഴിയില്ല എന്ന് പറഞ്ഞ പെയിൻ ഇപ്രകാരം തന്റെ അഭിപ്രായം വിശദമാക്കി “ഏതൊരാളും തന്റെ ടീമിൽ കോഹ്ലി ഉണ്ടാകണം എന്ന് ആഗ്രഹിക്കും .അദേഹം ക്രിക്കറ്റിൽ  മത്സരബുദ്ധിയുള്ളയാളാണ്, ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനാണ് നാല് വര്‍ഷം മുമ്പ് ഞാൻ  കൊഹ്ലിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു .പക്ഷേ    ഞാൻ എപ്പോഴും ഓർക്കുന്ന ഒരാളാണ് കോഹ്ലി എന്ന് തുറന്നുപറയുവാൻ എനിക്ക് ഒരു മടിയുമില്ല .”പെയിൻ വിശദമായി പറഞ്ഞു .

Advertisements