ഇനി ഈ ഷോട്ട് കളിച്ചാൽ പന്ത് തലക്ക് നേരെ ഏറിയും : അക്തറിന്റെ മുന്നറിയിപ്പ് വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

InShot 20210517 083434622 scaled 1

ലോകക്രിക്കറ്റിലെ എക്കാലത്തെയും വേഗതയേറിയ പേസ് ബൗളറാണ് പാകിസ്ഥാൻ താരം ഷോയിബ് അക്തർ. റാവൽപിണ്ടി എക്സ്പ്രസ്സ് എന്ന വിളിപ്പേര് സ്വന്തമാക്കിയ അക്തർ ഏതൊരു ബാറ്റിംഗ് നിരയെയും തന്റെ തീതുപ്പുന്ന പന്തുകളാൽ വിറപ്പിച്ചിരുന്നു . 150 കിലോമീറ്ററിൽ അധികം വേഗതയിൽ അധികം പന്തുകളും എറിയുന്ന പാക് പേസ് ബൗളറുമായുള്ള ഒരു അപൂർവ്വ അനുഭവം വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ .

ഇത്തവണത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഭാഗമായ ഉത്തപ്പ സീസണിൽ ഒരു മത്സരത്തിൽ പോലും കളിച്ചിരുന്നില്ല .മുൻപ് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന റോബിൻ  ഉത്തപ്പ  2007ലെ ഇന്ത്യ : പാക് ഏകദിന പരമ്പരയിലെ വിശേഷങ്ങളാണ് ഇപ്പോൾ പങ്കുവെക്കുന്നത് .5 മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യൻ ടീം 3-2ന് സ്വന്തമാക്കിയിരുന്നു .പരമ്പരയിലെ ഗുവാഹത്തിയില്‍ നടന്ന  മത്സരത്തെ കുറിച്ചാണ് ഉത്തപ്പ വാചാലനായത് .

ഉത്തപ്പയുടെ വാക്കുകൾ ഇപ്രകാരമാണ്   ” അന്ന് മത്സരത്തിൽ ഇന്ത്യൻ ടീമിന് ജയിക്കുവാൻ 25 പന്തിൽ 12 റൺസ് മാത്രം മാത്രമാണ് വേണ്ടിയിരുന്നത് .ആ ഓവർ എറിയുവാൻ എത്തിയത് അക്തർ. അദ്ദേഹം എറിഞ്ഞ ആദ്യ പന്ത് ഒന്നാന്തരം യോർക്കറായിരുന്നു .145 കിലോമീറ്ററിൽ അധികം വേഗതയാർന്ന ആ പന്ത് ഞാൻ എങ്ങനെയോ ബ്ലോക്ക് ചെയ്തു .പക്ഷേ അടുത്ത പന്തിൽ ഞാൻ ഒരു ഫോർ അടിച്ചതോടെ ജയിക്കാൻ കേവലം മൂന്നോ നാലോ റൺസ് മാത്രം മതി.ഒരു വട്ടം ക്രീസിന് പുറത്തേക്ക് ഇറങ്ങി ഒരു ഷോട്ട് കളിക്കുവാൻ എന്റെ മനസ്സ് പറഞ്ഞു .ഞാൻ ധൈര്യത്തോടെ  ക്രീസ് വിട്ടിറങ്ങി അക്തറിന്റെ ആ പന്ത് ബൗണ്ടറി പായിച്ചു . മത്സരത്തിൽ ഞാൻ തന്നെ വിജയറൺ കുറിച്ചിട്ടു “ഉത്തപ്പ വിശദീകരിച്ചു .

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

എന്നാൽ മത്സരശേഷം  ഞങ്ങളും പാക് താരങ്ങളും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത് .ആരുടെയോ മുറിയിലിരുന്ന് ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു ഡിന്നർ അന്ന് കഴിച്ചത് .അന്നേരം എന്നെ കണ്ട അക്തർ നല്ലരീതിയിൽ ബാറ്റ് ചെയ്ത എന്നെ ഏറെ അഭിനന്ദിച്ചു .കൂടെ എനിക്ക് ഒരു മുന്നറിയിപ്പും താരം നൽകി  .ഇന്ന് എനിക്കെതിരേ ക്രീസിന്  പുറത്തേക്ക്  വന്ന് ഷോട്ട് കളിച്ച നിന്റെ ധൈര്യം വളരെ വലുതാണ്  പക്ഷേ   നീ ഒരിക്കലെങ്കിലും  ഇതാവര്‍ത്തിച്ചാല്‍ ഞാൻ എങ്ങനെ പന്തെറിയും എന്നതും പ്രവചിക്കാൻ കഴിയില്ല .ഞാൻ ബീമർ വരെ ഇനി അങ്ങനെ സംഭവിച്ചാൽ പരീക്ഷിക്കും ” ഉത്തപ്പ ഞെട്ടിക്കുന്ന ഓർമ്മകൾ വിശദമാക്കി .പിന്നീട് കരിയറിൽ ഇതുവരെ അക്തറിനെതിരെ ഒരിക്കൽ പോലും ക്രീസിൽ നിന്നിറങ്ങി കളിച്ചിട്ടില്ല എന്നും ഉത്തപ്പ തുറന്ന് പറഞ്ഞു .

Scroll to Top