ഐപിഎല്ലിൽ എന്നെ ഏത് ടീമിൽ എടുത്താലും എന്നെ കളിപ്പിക്കാൻ സാധ്യതയില്ല. തുറന്നുപറഞ്ഞ് പുജാര

കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ആയിരുന്നു ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ചേതേശ്വർ പൂജാര പുറത്തായത്. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമിൽ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് താരം. ഐപിഎല്ലിൽ ആരും ടീമിൽ എടുക്കാതിരുന്ന താരം കൗണ്ടി ക്രിക്കറ്റിൽ സസെക്സിനുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് താരം ടീമിൽ തിരിച്ചെത്താൻ കാരണം.

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ താരം ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതുവരെ വെറും 30 ഐപിഎൽ മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. 30 മത്സരങ്ങളിൽ നിന്നും 390 റൺസാണ് ഇന്ത്യന്‍ സീനിയര്‍ താരത്തിന്‍റെ സമ്പാദ്യം.


ഇപ്പോഴിതാ ഐപിഎൽ തന്നെ ആര് ടീമിൽ എടുത്താലും കളിപ്പിക്കാൻ സാധ്യതയില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൂജാര. എന്നെ ആരെങ്കിലും ടീമിൽ എടുത്തിരുന്നെങ്കിൽ ഒരു മത്സരത്തിലും കളിപ്പിക്കാതിരിക്കാൻ ഉള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നെറ്റ്സിൽ പരിശീലനം നടത്തുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. അത് തുടരുന്നതിനിടെയാണ് കൗണ്ടിൽനിന്ന് സസെക്സിൻ്റെ വിളിയെത്തിയത്. കൗണ്ടിൽ കളിച് എൻ്റെ ബാറ്റിംഗിൻ്റെ താളം വീണ്ടെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.

images 67

ടീമിൽ നിന്ന് പുറത്തായപ്പോഴും ഞാൻ പോസിറ്റീവ് ആയാണ് ചിന്തിച്ചിരുന്നത്.കൗണ്ടിയിലെ മികച്ച പ്രകടനം എന്നെ ടീമിൽ തിരിച്ചെത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് ലക്ഷ്യമിട്ടായിരുന്നില്ല കൗണ്ടിയിൽ കളിച്ചത്. എന്റെ താളം തിരിച്ചുപിടിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

വലിയൊരു ഇന്നിംഗ്സ് കളിച്ചാൽ അതിന് കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എന്റെ പഴയ ഫോം തിരിച്ചുപിടിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഞാൻ 80, 90 റൺസൊക്കെ പല മത്സരങ്ങളിലും അടിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരു സെഞ്ചുറിയോ 150ന് മുകളിലുള്ള സ്കോറോ നേടാനായിരുന്നില്ല. പഴയ ഏകാഗ്രത തിരിച്ചുപിടിക്കാൻ അത്തരമൊരു വലിയ ഇന്നിംഗ്സ് എനിക്ക് ആവശ്യമായിരുന്നു. ഇംഗ്ലണ്ടിൽ എനിക്കതിന് കഴിഞ്ഞു. ഒപ്പം ബാറ്റിംഗിൽ താളം വീണ്ടെടുക്കാനും.”- പൂജാര പറഞ്ഞു

Previous articleകഴിഞ്ഞ കൊല്ലം സൂര്യ കുമാറിനെ കുറിച്ച് പറഞ്ഞതും ഇതുതന്നെ; ഹൈദരാബാദ് താരത്തെ ഒഴിവാക്കിയതിൽ അതൃപ്തിയുമായി മുന്‍ താരങ്ങള്‍
Next articleവെടിയുണ്ട പോലെയുള്ള ഉമ്രാൻ മാലിക്കിൻ്റെ പന്തുകൊണ്ട് പുളഞ്ഞ് മായങ്ക് അഗർവാൾ.