കഴിഞ്ഞ കൊല്ലം സൂര്യ കുമാറിനെ കുറിച്ച് പറഞ്ഞതും ഇതുതന്നെ; ഹൈദരാബാദ് താരത്തെ ഒഴിവാക്കിയതിൽ അതൃപ്തിയുമായി മുന്‍ താരങ്ങള്‍

ഇന്നലെയായിരുന്നു ബിസിസിഐ സൗത്താഫ്രിക്കെതിരെയുള്ള അഞ്ചു മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയിലേക്ക് ഉള്ള 18 ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ ദിനേഷ് കാർത്തിക്കും ഹർദിക് പാണ്ഡ്യയും തിരിച്ചെത്തി. കെഎൽ രാഹുലാണ് ടീമിനെ നയിക്കുമ്പോള്‍ റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.

ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹൈദരാബാദ് താരം ഉമ്രാൻ മാലിക്കും, പഞ്ചാബ് താരം അർഷദീപും ആദ്യമായി ഇന്ത്യൻ സ്ക്വാഡിൽ സ്ഥാനംപിടിച്ചു. അതേസമയം ഹൈദരാബാദ് ബാറ്റ്സ്മാൻ രാഹുൽ ത്രിപാഠിയെ ടീമിൽ എടുക്കാത്തതിൽ വിരേന്ദർ സെവാഗും ഹർഭജൻ സിംഗും തങ്ങളുടെ അതൃപ്തി അറിയിച്ചു. ടീം പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം ആണ് ഹർഭജൻ സിംഗ് ട്വിറ്ററിലൂടെ തൻ്റെ അതൃപ്തി അറിയിച്ചത്.

images 47 4“സ്ക്വാഡിൽ രാഹുൽ ത്രിപാതിയുടെ പേര് കാണാത്തത് നിരാശപ്പെടുത്തുന്നു. അയാൾ ഒരു അവസരം അർഹിച്ചിരുന്നു “ഇതായിരുന്നു ഹർഭജൻ സിംഗിൻ്റെ ട്വീറ്റ്. മറുവശത്ത് സെവാഗ്, ത്രിപാഠിയുടെ ഈ അവസ്ഥ സൂര്യകുമാറുമായാണ് താരതമ്യം ചെയ്തത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും കഴിഞ്ഞവർഷമാണ് സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചത്.”

കഴിഞ്ഞ വർഷങ്ങളിൽ പറഞ്ഞതുപോലെയുള്ള അതേ അവസ്ഥയാണ് ഇപ്പോഴുള്ളത്. ക്ഷമ എന്നത് പുണ്യമാണ് “ഇതായിരുന്നു സെവാഗിൻ്റെ വാക്കുകൾ.

rahul tripathi ipl2022 srh 1019x573 1

14 മത്സരങ്ങളിൽ നിന്ന് 413 റൺസാണ് താരത്തിൻ്റെ ഈ സീസണിലെ സമ്പാദ്യം. 37.54 ആണ് ശരാശരി. 158.3 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ 76 റൺസാണ്.