ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പര ആരംഭിച്ചപ്പോൾ ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരുന്നത് ഇന്ത്യൻ സ്‌ക്വാഡിലെ യുവതാരങ്ങളുടെ പ്രകടനത്തിനായുള്ള ആകാംക്ഷയിലാണ്. എന്നാൽ ക്രിക്കറ്റ് പ്രേമികളെ പോലും ഞെട്ടിക്കുന്ന പ്രകടനമാണ് പ്ലെയിങ് ഇലവനിൽ ഇടം നേടിയ പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾ കാഴ്ചവെച്ചത്. ഓപ്പണിങ് പൃഥ്വി ഷാ ആദ്യ പന്ത് മുതൽ തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ ലങ്കൻ ടോട്ടൽ അതിവേഗം മറികടക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു.
എന്നാൽ മത്സരത്തിൽ പിറന്ന ഒരുപിടി റെക്കോർഡുകൾക്ക് ഒപ്പം വളരെ ഏറെ ശ്രദ്ധേയമായി മാറുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാൻ പൃഥ്വി ഷായുടെ അപൂർവ്വ റെക്കോർഡാണ്. ഷാ മുൻ ഇതിഹാസ താരം സെവാഗിനെ പോലെ ആദ്യ പന്ത് മുതലേ ആക്രമിച്ച് കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. ആദ്യ 6 ഓവറിനുള്ളിൽ 40ൽ അധികം റൺസ് അടിച്ചെടുത്ത ഷാ 24 പന്തിൽ 9 ഫോർ ഉൾപ്പെടെയാണ് 43 റൺസ് അടിച്ചത്. മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും താരമാണ്
ആദ്യ ആറ് ഓവറിനുള്ളിൽ തന്നെ പൃഥ്വി ഷാ സ്കോർ നാല്പത്തിൽ അധികം ഉയർത്തിയപ്പോൾ പിറന്നത് വീരുവിന്റെ പേരിൽ മാത്രമുണ്ടായിരുന്നു മറ്റൊരു നേട്ടവുമാണ്.ഏകദിന ക്രിക്കറ്റിൽ നാല് ഓവർ എങ്കിലും കളിച്ച താരങ്ങളിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റിൽ റൺസ് നേടിയ താരങ്ങളുടെ ലിസ്റ്റിൽ താരം സെവാഗിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കെത്തി. ലിസ്റ്റിൽ ആദ്യ രണ്ട് സ്ഥാനവും സെവാഗ് സ്വന്തമാക്കിയതാണ്
അതേസമയം മത്സരത്തിലെ പൃഥ്വി ഷാ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ അടക്കം രംഗത്തെത്തി. ഇന്ന് ഇന്ത്യയിൽ തന്നെ പൃഥ്വിയെ പോലെ ഒരു താരത്തെ കാണുവാൻ സാധിക്കില്ല എന്ന് അഭിപ്രായപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റർ ആകാശ് ചോപ്ര താരവും ടി :20 ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടുമെന്ന് പ്രവചനം നടത്തി.