ക്യാപ്റ്റൻ ധവാൻ സൂപ്പർ : പക്ഷേ ഈ തെറ്റ് എങ്ങനെ സംഭവിച്ചെന്ന് സൂപ്പർ താരം

ശ്രീലങ്കക്ക് എതിരായ ഇന്ത്യൻ ടീമിന്റെ ആദ്യ ഏകദിന മത്സരത്തിലെ വിജയം ക്രിക്കറ്റ്‌ ആരാധകർ ആഘോഷമാക്കി മാറ്റുമ്പോൾ നായകൻ ശിഖർ ധവാന്റെ കൂടി വിജയമായി ഇതിനെ വളരെ ഏറെ ക്രിക്കറ്റ് പ്രേമികൾ വിശേഷിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി റോളിൽ ആദ്യ മത്സരം കളിച്ച ധവാൻ ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യൻ ടീം ഏഴ് വിക്കറ്റ് വിജയമാണ് നേടിയത്.

എന്നാൽ ഇപ്പോൾ ധവാന്റെ ക്യാപ്റ്റൻസി മികവിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ്‌ നിരീക്ഷകനുമായ ആകാശ് ചോപ്ര.ബൗളിംഗ് മാറ്റങ്ങളും ഒപ്പം ഓരോ താരങ്ങളെയും കൃത്യമായി ഫീൽഡിൽ വിന്യസിച്ചും ധവാൻ മികച്ച രീതിയിൽ ആദ്യ ഏകദിനം പൂർത്തിയാക്കി എന്ന് പറഞ്ഞ ആകാശ് ചോപ്ര ടി :20 ലോകകപ്പ് സ്‌ക്വാഡിലേക്ക് സ്ഥാനം പ്രതീക്ഷിക്കുന്ന ധവാനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് പരമ്പരകളും നിർണായകമാനെന്നും ഓർമിപ്പിച്ചു.ബാറ്റിങ്ങിൽ തിളങ്ങിയ താരം പക്ഷേ ഇന്നലെ ഒരു പ്രധാന പിഴവ് തന്റെ ക്യാപ്റ്റൻസിയിൽ നടത്തിയതായി തുറന്ന് പറഞ്ഞ ചോപ്ര ഇന്ത്യൻ ടീം നേരിടുന്ന ഏറെ പ്രാധാന്യം അർഹിക്കുന്ന വിഷയം ഇതാണെന്നും ഓർമിപ്പിച്ചു.

“ഇപ്പോൾ ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നം ന്യൂബോളിൽ വിക്കറ്റുകൾ വീഴ്ത്താൻ കഴിയുന്നില്ലയെന്നതാണ്. ഈ ടീമിനെ മാത്രമല്ല ബുംറ, ഷമി, ഉമേഷ്‌ എന്നിവരെല്ലാം ഉൾപ്പെട്ട ടീമിനെയും ഈ പ്രശ്നം ബാധിച്ചിരുന്നു. നിലവിലെ ഈ പ്രശ്നം ലോകകപ്പിന് മുൻപായി തന്നെ പരിഹരിക്കണമെന്നാണ് എന്റെ ഉറച്ച വിശ്വാസം. എന്നാൽ കഴിഞ്ഞ ദിവസം ഡെത്ത് ഓവറുകളിൽ ഭുവനേശ്വറിനും ഒപ്പം ഹാർദിക് പാണ്ട്യയെ ശിഖർ ധവാൻ ഉപയോഗിച്ചത് ഒരു പിഴവാണ്. അവസാന ഓവറുകളിൽ എന്താണ് സംഭവിച്ചത് എന്ന് നമ്മൾ എല്ലാം കണ്ടതാണ്. ദീപക് ചഹാർ മികച്ച ഒരു ബൗളറാണ് അവന്റെ ചില ഓവറുകൾ 44-50 ഓവർ കാലയളവിൽ ഉപയോഗിക്കാൻ ധവാന് പക്ഷേ ഇന്നലെ കഴിഞ്ഞില്ല “ആകാശ് ചോപ്ര പിഴവ് ചൂണ്ടികാട്ടി.