സഞ്ജുവിന് ഇനി എല്ലാം പ്രയാസം :കിഷനുംപൃഥ്വിക്കുമായി വാദിച്ച് ഇതിഹാസ താരം

ഇന്ത്യ :ശ്രീലങ്ക ആദ്യ ഏകദിന മത്സരം കൊളംബോയിലെ പ്രേമദാസ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ അവസാനിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകരുടെ എല്ലാം മനസ്സിൽ ഇരട്ടി സന്തോഷം നൽകുന്ന ബാറ്റിംഗ് പ്രകടനമാണ് യുവ താരങ്ങൾ കാഴ്ചവെച്ചത്. മത്സരത്തിൽ ഏഴ് വിക്കറ്റ് വിജയമാണ് ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ പൃഥ്വി ഷാ, ശിഖർ ധവാൻ, ഇഷാൻ കിഷൻ എന്നിവർ തകർത്തുകളിച്ചപ്പോൾ ലങ്കൻ ബൗളിംഗ് നിരക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. വെടിക്കെട്ട് ബാറ്റിങ്ങാൽ പൃഥി ഷാ ഓപ്പണിങ്ങിൽ തിളങ്ങിയപ്പോൾ അരങ്ങേറ്റ ഏകദിനത്തിൽ തന്നെ അർദ്ധ സെഞ്ച്വറിയ ഇഷാൻ കിഷൻ ക്രിക്കറ്റ്‌ പ്രേമികളെ ഞെട്ടിച്ചു.

എന്നാൽ ഇരുവരുടെയയും ബാറ്റിംഗിനെ ഏറെ പുകഴ്ത്തി മുൻ താരങ്ങൾ അടക്കം പലരും രംഗത്ത് എത്തിയെങ്കിലും ഈ പരമ്പരയിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് വരാനിരിക്കുന്ന ടി :20 പരമ്പരക്കുള്ള സ്‌ക്വാഡിനെ സെലക്ട്‌ ചെയ്യുകയെന്നത് എല്ലാ താരങ്ങളും ഓർക്കണമെന്നും അഭിപ്രായപെടുന്നു. ആദ്യ മത്സരത്തിലെ പ്രകടനത്തോടെ ഇഷാൻ കിഷനും ഒപ്പം പൃഥ്വിഷായും ടി :20 ലോകകപ്പിലേക്കുള്ള സ്ഥാനത്തിനായി കടുത്ത മത്സരമാണ് ഇപ്പോൾ തന്നെ പുറത്തെടുക്കുന്നത് എന്ന് അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

“പൃഥ്വി ഷായും ഇഷാൻ കിഷനും ഇങ്ങനെ പ്രകടനം കാഴ്ചവെച്ചാൽ അവരെ രണ്ടും എങ്ങനെ നമ്മൾ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് സെലക്റ്റ് ചെയ്യാതെ വരും. ഇവരെ ഇനി ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കാതിരിക്കാൻ നമുക്ക് കഴിയില്ല. എതിരാളികളുടെ ബൗളിംഗ് കരുത്തിനെ നോക്കാതെ തന്നെ സ്വതസിദ്ധ ബാറ്റിങ് ശൈലിയിൽ തന്നെ കളിക്കുന്ന ഇവരെ പോലെയുള്ള മികച്ച താരങ്ങളാണ് ടി :20 ടീമിൽ ആവശ്യം. സൂര്യകുമാർ യാദവ് ഏറെക്കുറെ ടി :20 ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അതിവേഗം റൺസ് ഉയർത്താനും ഒപ്പം വിക്കറ്റ് കാത്തുസൂക്ഷിക്കാനും അവന് കഴിയും “ഭാജി വാചാലനായി.