സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പര ജയിക്കേണ്ടത് ഇന്ത്യൻ ടീമിന് വളരെ അധികം നിർണായകമാണ്. പരമ്പരയിലെ ആദ്യത്തെ രണ്ട് കളികൾ തോറ്റ റിഷാബ് പന്തും ടീമും ശേഷിച്ച രണ്ട് മത്സരവും ജയിച്ചു ആത്മവിശ്വാസത്തിലാണ്. ഞായറാഴ്ച നടക്കുന്ന അഞ്ചാം ടി :20യിൽ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ഇന്ത്യൻ ടീം സ്വപ്നം കാണുന്നില്ല.
ക്യാപ്റ്റൻസി റോളിൽ ചിലത് തെളിയിക്കാൻ റിഷബിനും ഈ പരമ്പര ജയം നിർണായകമാണ്. അഞ്ചാം ടി :20 യിലും ഇന്ത്യൻ ടീം പ്രതീക്ഷകൾ എല്ലാം സീനിയർ താരമായ ദിനേശ് കാർത്തിക്ക് തന്നെ. ഇന്നലെ നടന്ന കളിയിൽ വെടികെട്ട് അർദ്ധ സെഞ്ച്വറിയുമായി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം മിന്നും ഫോമിലാണ്.
ഇന്നലെത്ത കളിയിൽ ഇന്ത്യൻ ടീം തകർച്ചയെ നേരിടുമ്പോൾ ക്രീസിലേക്ക് എത്തിയ താരം വെറും 27 ബോളിൽ 9 ഫോറും മൂന്ന് സിക്സും അടക്കമാണ് 55 റൺസിലേക്ക് എത്തിയത്. തന്റെ കന്നി അന്താരാഷ്ട്ര ടി :20 ഫിഫ്റ്റിയും അപൂർവ്വ നേട്ടങ്ങളും കരസ്ഥമാക്കിയ ദിനേശ് കാർത്തിക്കിന് അഭിനന്ദനങ്ങൾ നേരുകയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകവുംമുൻ താരങ്ങളും എല്ലാം. വരുന്ന ടി :20 ലോകകപ്പിൽ ദിനേശ് കാർത്തിക്ക് സ്ഥാനം അർഹിക്കുന്നുണ്ടെന്ന് മുൻ താരമായ സുനിൽ ഗവാസ്ക്കർ പറഞ്ഞപ്പോൾ ഒരു സീനിയർ താരത്തിന് ഇത്തരം ഒരു തിരിച്ചു വരവ് ഈസിയല്ലെന്നും വിശദമാക്കി.
ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം ബാംഗ്ലൂർ ടീമിനായി തിളങ്ങിയ ദിനേശ് കാർത്തിക്കിനെ കുറിച്ചാണ് നെഹ്‌റയുടെ പ്രശംസ. “സീനിയർ താരങ്ങൾക്ക് ഇത്തരം ഒരു തിരിച്ചുവരവ് ക്രിക്കറ്റ് കരിയറിൽ എളുപ്പമല്ല.അവൻ ആദ്യത്തെ കളി മുതൽ മികച്ച ടച്ചിലാണ്. എങ്കിലും ഇന്നലത്തെ പോലെ ഒരു ഇമ്പാക്ട് ഇന്നിംഗ്സ് ആവശ്യമാണ്.ഇന്നലെ വളരെ നിർണായക റൺസ് അവൻ നേടി. ആറാം നമ്പറിൽ അവനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എങ്ങനെ ഈ ഫ്ലോയിൽ മുന്നോട്ട് പോകണമെന്ന് അവന് അറിയാം ” നെഹ്‌റ തുറന്ന് പറഞ്ഞു.
‘ഡികെ ബാറ്റ് ചെയ്തപ്പോള്‍ ബോളര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഡികെയെപ്പോലൊരു താരം ക്രീസില്‍ നില്‍ക്കുന്നതാണ് എതിരാളികളെ ഇത്തരത്തില്‍ തെറ്റുകള്‍ വരുത്താന്‍ പ്രേരിപ്പിക്കുന്നത്. ബൗളര്‍ ഏതാണെന്ന് പ്രശ്‌നമല്ല, ഫീല്‍ഡിന് അനുസരിച്ചാണ് അവന്‍ കളിച്ചത്. സ്‌ക്വയര്‍ ലെഗും ഫൈന്‍ ലെഗും സര്‍ക്കിളിനുള്ളില്‍ നിന്നപ്പോള്‍ ഫീല്‍ഡര്‍മാരുടെ മുകളിലൂടെ കളിച്ചാണ് അവന്‍ റണ്‍സ് നേടിയത്’- നെഹ്‌റ കൂട്ടിചേര്‍ത്തു