ഈ രീതിയിൽ അവൻ പോവുകയാണെങ്കിൽ അവന് പരിശീലകൻ്റെ ആവശ്യമില്ല; ഹർദിക് പാണ്ഡ്യയെ കുറിച്ച് മഗ്രാത്ത്.

images 6 4

കഴിഞ്ഞ ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ താരമാണ് ഹർദിക് പാണ്ട്യ. എന്നാൽ ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്തി വീണ്ടും ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം. ഓൾ റൗണ്ടർ എന്നതിനുപുറമേ തൻ്റെ കയ്യിൽ ഉള്ള നായക കഴിവും താരം ആരാധകർക്ക് മുമ്പിൽ കാണിച്ചുകൊടുത്തു. ഇക്കൊല്ലം പുതുമുഖ ടീമായി ഐപിഎല്ലിൽ എത്തിയ ഗുജറാത്ത് ടൈറ്റൻസിന് കന്നി കിരീടം നേടിക്കൊടുത്താണ് ഹർദിക് ആരാധകർക്ക് തൻ്റെ ആ കഴിവ് കാണിച്ചു കൊടുത്തത്.


ഇപ്പോഴിതാ താരത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. ഒരു പരിശീലകൻ പറയാതെ തന്നെ എന്താണ് കളിക്കളത്തിൽ ചെയ്യേണ്ടത് എന്ന കാര്യം വ്യക്തമായി അറിയാമെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാൻ അവനു സാധിക്കും എന്നും ആണ് ഓസ്ട്രേലിയൻ ഇതിഹാസം ഇന്ത്യൻ ഓൾറൗണ്ടറെ കുറിച്ച് പറഞ്ഞത്.
അയർലണ്ടിനെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്.

images 5 4

“ഹർദിക്കിന് ഇപ്പോൾ ഒരുപാട് അനുഭവങ്ങളുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം. അവൻ എന്താണ് ചെയ്യേണ്ടതെന്ന് പരിശീലകർ പറഞ്ഞുകൊടുക്കേണ്ടതില്ല. അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓൾ റൗണ്ടറുമാരിൽ ഒരാളാണ് ഇന്ന്”ഇതായിരുന്നു ഹർദിക് പാണ്ഡ്യയെക്കുറിച്ച് മഗ്രാത്ത് പറഞ്ഞ വാക്കുകൾ. നിലവിൽ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന പന്തിനെ കുറിച്ചും താരം തൻ്റെ അഭിപ്രായം വ്യക്തമാക്കി.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.
images 7 4


ഭാവിയിൽ ഇന്ത്യൻ ടീമിന് മികച്ച മാതൃകയായിരിക്കും പന്ത് എന്നാണ് മഗ്രാത്ത് അഭിപ്രായപ്പെട്ടത്.”ഇത് അനുഭവത്തെക്കുറിച്ചു കൂടിയാണ്. അവൻ നല്ല ഒരു എന്റെർറ്റൈനെർ കൂടിയാണ്. ഋഷഭിനെ സംബന്ധിച്ച് പറഞ്ഞാൽ പരിചയസമ്പത്തിലൂടെ മാത്രമേ ഏറ്റവും മികച്ചവനാകാൻ സാധിക്കൂ. അയാൾ അത്രയും നല്ല താരമാണ്.”- മഗ്രാത്ത് പറഞ്ഞു.

Scroll to Top