പണത്തിന് വേണ്ടി മാത്രമല്ലല്ലോ കളിക്കുന്നത് : വൈകാരിക വാക്കുകളുമായി ദാദ

images 2 4

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.പണത്തിന്റെ കാര്യത്തിൽ ലോകത്തെ മറ്റുള്ള എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും മുകളിൽ തന്നെയാണ് ബിസിസിഐയുടെ സ്ഥാനം. അതിനാൽ തന്നെ ലോകത്തെ മറ്റുള്ള ഏതൊരു താരത്തേക്കാളും മികച്ച കരാറും പ്രതിഫലവും എല്ലാം തന്നെ ഇന്ത്യൻ താരങ്ങൾക്ക്‌ ലഭിക്കുന്നുണ്ട്. വാർഷിക കരാർ ഭാഗമായി രഞ്ജി അടക്കം കളിക്കുന്ന ആഭ്യന്തര കളിക്കാർക്ക് വരെ അർഹമായ പരിഗണന ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നൽകുന്നുണ്ട്.ഇപ്പോൾ ക്രിക്കറ്റ് കളിക്കാരെ കുറിച്ചു ശ്രദ്ധേയമായ ഒരു അഭിപ്രായവുമായി എത്തുകയാണ് ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി.

ലോകത്തെ ഏറ്റവും വലിയ സമ്പന്നമായ കായിക വിനോദമാണെങ്കിലും താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് കേവേലം പണത്തിനായി മാത്രമാണെന്ന് എനിക്ക് തോന്നാറില്ല എന്നാണ് സൗരവ് ഗാംഗുലിയുടെ അഭിപ്രായം. ഐപിൽ പോലുള്ള ടി :20 ലീഗുകൾ അതിപ്രസരം താരങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റ്റിനോടുള്ള താല്പര്യം അടക്കം കുറക്കുമോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകവേയാണ് ദാദ അഭിപ്രായം വിശദമാക്കിയത്. ഭാവിയിൽ ഐപിൽ നീണ്ടകാലത്തേക്കുള്ള ഒരു ടൂർണമെന്റ് ആയി എത്തുമെന്നുള്ള വാർത്തകൾക്കിടയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഈ നിരീക്ഷണം

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
images 3 3

“പണം എന്നൊരു ലക്ഷ്യത്തിനായി മാത്രം ആരെങ്കിലും ക്രിക്കറ്റ് കളിക്കുമെന്ന് കരുതുന്നില്ല. എല്ലാവരും രാജ്യത്തിനായി അഭിമാനപൂർവ്വം കളിക്കാനും കൂടാതെ ടീമിന്റെ ഉയർച്ചയും അന്തസ്സും എല്ലാം നോക്കിയാണ് കളിക്കുന്നത്. വലിയ അന്താരാഷ്ട്ര ടൂർണമെന്റുകൾ കളിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ദ്രാവിഡ്‌, ഗവാസ്ക്കർ അടക്കമുള്ള മുൻ താരങ്ങൾ. ഇപ്പോഴുള്ള താരങ്ങളുടെ പ്രതിഫലത്തിന്റെ ഒരു അരികിലേക്ക് പോലും അവരുടെ കാലത്ത് പ്രതിഫലം ലഭിച്ചിരുന്നില്ല. പക്ഷേ അവരുടെ ആവേശം ഒരിക്കലും കുറഞ്ഞിരുന്നില്ല ” സൗരവ് ഗാംഗുലി അഭിപ്രായം വ്യക്തമാക്കി.

Scroll to Top