നെതര്‍ലന്‍റിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും പാക്കിസ്ഥാന് വിജയം. പരമ്പരയിലെ എല്ലാ മത്സരങ്ങളും വിജയിച്ച പാക്കിസ്ഥാന്‍ ആതിഥേയരെ വൈറ്റ് വാഷ് ചെയ്തു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍റ് 197 ല്‍ എല്ലാവരും പുറത്തായി. സ്കോര്‍ – പാക്കിസ്ഥാന്‍ – 206(49.4) നെതര്‍ലന്‍റ് – 197(49.2) . 9 റണ്‍സിന്‍റെ വിജയമാണ് ബാബര്‍ അസമും സംഘവും നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍റ് ഒരു ഘട്ടത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് അര്‍ദ്ധസെഞ്ചുറികള്‍ നേടിയ വിക്രമജീത്ത് സിങ്ങും കൂപ്പറും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിചേര്‍ത്തു.
85 പന്തില്‍ 7 ഫോറുമായി ഓപ്പണര്‍ വിക്രംജീത്ത് മടങ്ങിയതിനു പിന്നാലെ ക്യാപ്റ്റന്‍ എഡ്വേഡ്സും (6) മടങ്ങി. എന്നാല്‍ ഒരറ്റത്ത് തുടര്‍ന്ന ടോം കൂപ്പര്‍ പതിയെ നെതര്‍ലന്‍റിനെ വിജയത്തിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അവസാന 10 ഓവറില്‍ 56 റണ്‍ വേണമെന്നിരിക്കെ 24 റണ്ണുമായി തേജ മികച്ച പിന്തുണ നല്‍കി.
105 പന്തില്‍ 4 ഫോറടക്കം 62 റണ്‍സ് നേടിയ ടോം കൂപ്പര്‍ പുറത്തായതോടെ നെതര്‍ലന്‍റിന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചു. അവസാന 3 ഓവറില്‍ 26 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അച്ചടക്കത്തോടെ പാക്കിസ്ഥാന്‍ ബോളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ 9 റണ്‍ അകലെ നെതര്‍ലന്‍റ് എല്ലാവരും പുറത്തായി. പാക്കിസ്ഥാനായി നസീം ഷാ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. മുഹമ്മദ് വസീം 4 വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 49.4 ഓവറില്‍ 206 റണ്‍സില്‍ എല്ലാവരും പുറത്തായി. അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 3 വിക്കറ്റുമായി ബാസ് ഡി ലീഡാണ് പാക്കിസ്ഥാനെ കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. 125 പന്തില്‍ 7 ഫോറും 2 സിക്സുമായി 91 റണ്‍സാണ് ബാബര്‍ അസം നേടിയത്.
പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധസെഞ്ചുറിയാണ് ബാബര്‍ ഇന്ന് നേടിയത്. ബാബര്‍ അസം പുറത്തായതിനു ശേഷം പാക്ക് തകര്‍ന്നടിഞ്ഞു. വാലറ്റത്ത് നിന്നും കാര്യമായ പിന്തുണ ലഭിക്കാതിരുന്നതോടെ പാക്കിസ്ഥാന്‍ 2 പന്ത് ശേഷിക്കേ എല്ലാവരും പുറത്തായി.